ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാൽക്കട്ടിയെ കുറിച്ചുള്ള വാര്‍ത്ത ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഈ പാൽക്കട്ടിക്ക് 3200 വർഷം പഴക്കമുണ്ട്. ഈ പാൽക്കട്ടി കഴിച്ചാൽ പനി,തലവേദന, ശരീരവേദന, എന്നിവ ഉണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. ബ്രൂസെല്ല മെലിറ്റന്‍സിസ് എന്ന മാരകമായ ബാക്ടീരിയ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.
ഈ പാൽക്കട്ടിക്ക് 3200 വർഷം പഴക്കമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാൽക്കട്ടിയെ കുറിച്ചുള്ള വാര്‍ത്ത ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഈജിപ്ഷ്യന്‍ ശവകുടീരമായ പിരമിഡില്‍ നിന്നാണ് ഈ പാൽക്കട്ടി കണ്ടെത്തിയിരിക്കുന്നത്. ഈ പാൽക്കട്ടി കഴിച്ചാൽ പനി,തലവേദന, ശരീരവേദന, എന്നിവ ഉണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. ബ്രൂസെല്ല മെലിറ്റന്‍സിസ് എന്ന മാരകമായ ബാക്ടീരിയ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.
ഈജിപ്ഷ്യന്‍ മേയറുടെ ശവകുടീരത്തോടൊപ്പം കുഴിച്ചിട്ടതാകാമെന്നാണ് ഗവേഷകർ പറയുന്നത്. മരുഭൂമിയിലെ മണല്‍ക്കാടുകളില്‍ മറഞ്ഞിരുന്ന ഈ ശവകുടീരം 2010-ലാണ് ഗവേഷകര്‍ കണ്ടെത്തിയത്. പിന്നീട് വെളുത്ത പദാര്‍ത്ഥങ്ങളടങ്ങിയ പൊട്ടിയ ഭരണി കണ്ടെത്തുകയായിരുന്നു. പശു, ആട്, ചെമ്മരിയാട് എന്നിവയുടെ പാല്‍, ഉപ്പുവെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കിയതാണ് ഈ പാൽക്കട്ടിയെന്നാണ് ഗവേഷകർ പറയുന്നത്.

സോഡിയം കാര്‍ബണേറ്റിലെയും മരുഭൂമികളിലെയും സംയോജിത മണ്ണിന്റെ ശക്തമായ ആല്‍ക്കലൈന്‍ ചുറ്റുപാടില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി നടന്ന രൂപാന്തരത്തിന്റെ ഫലമായാണ് ഈ പാൽക്കട്ടി രൂപപ്പെട്ടതെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അനലറ്റിക്കൽ കെമസ്ട്രി എന്ന ജേർണലിൽ ഇതിനെ പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കറ്റാനിയ സർവകലാശാലയിലെയും കയ്റോ സർവകലാശാലയിലെയും ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്.
