നിരാശ ഭക്ഷണം നിയന്ത്രിക്കുന്നത് രോഗങ്ങളിലേക്കെത്തിക്കും പൊണ്ണത്തടിയും പോഷകക്കുറവും പ്രധാന പ്രശ്‌നങ്ങള്‍
വിശക്കുമ്പോള് ഭക്ഷണം കഴിക്കുന്നത്. സ്വാഭാവികം. എന്നാല് വിശപ്പ് ഒരു വിഷയമേ അല്ലാത്തവരുണ്ട്. ഒന്നുകില് വെറുതേ ഇരുന്ന് ഒരുപാട് ഭക്ഷണം കഴിക്കുന്നവര്. അല്ലെങ്കില് തീരെ കഴിക്കാത്തവര്. രണ്ടും അപകടമാണെന്നാണ് ലണ്ടണ് യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നത്.
മാനസിക സംഘര്ഷമോ നിരാശയോ വന്നാല് ഉടന് ഭക്ഷണത്തിലൂടെ പ്രശ്ന പരിഹാരം തേടുന്നവരാണോ നിങ്ങള്. എങ്കില് ഓര്ക്കുക ഗുരുതരമായ രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ശീലത്തിന് പാരമ്പര്യത്തെ പഴിക്കുന്നവരും ഉണ്ട്. പാരമ്പര്യം ഒരു ഘടകം മാത്രമാണെന്നും നമ്മള് തിരിച്ചറിയാത്ത അപകടകാരിയായ വില്ലന് മനസ്സാണെന്നും പഠനം പറയുന്നു. നമ്മുടെ ജീവിത പശ്ചാത്തലം, ജോലി, കുടുംബം, ബന്ധങ്ങള് ഇതെല്ലാം ഭക്ഷണത്തെ നിര്ണ്ണയിക്കുന്നു.
കുട്ടികളാണ് പ്രധാനമായും ഇതിന് ഇരകളാകുന്നവര്.
വീട്ടില് മാതാപിതാക്കള് തമ്മിലുള്ള പ്രശ്നങ്ങള് പ്രത്യക്ഷമായി ബാധിക്കാത്ത കുട്ടികളാണ് ഏറെയും ഈ പ്രശ്നത്തിലെത്തുന്നത്. വിശപ്പറിയാതെയാണ് ഇക്കൂട്ടര് ഭക്ഷണം കഴിക്കുക. അതായത് മാനസികമായി എപ്പോഴെങ്കിലും തകര്ച്ച നേരിട്ടാല് അതിനെ മറികടക്കാന് മറ്റ് വഴികള് തേടാതെ നേരെ ഭക്ഷണത്തിലെത്തുന്നു.
ഒന്നുകില് ഭക്ഷണത്തോട് അമിത ആവേശം, അല്ലെങ്കില് ഭക്ഷണത്തോടുള്ള വിരക്തി. മനസ്സുകൊണ്ട് ഭക്ഷണം കഴിക്കുന്നവര് ഈ രണ്ട് സാധ്യതകളിലാണ് കുരുങ്ങിക്കിടക്കുന്നത്. അമിതമായ കഴിപ്പ് പ്രധാനമായും പൊണ്ണത്തടിയിലേക്കും അതുവഴി ജീവിതശൈലി രോഗങ്ങളിലേക്കുമാണ് എത്തിക്കുക. അതേസമയം കുറഞ്ഞ ഭക്ഷണം ശരീരത്തിന് അത്യാവശ്യം വേണ്ട പോഷകങ്ങള് കുറച്ച് വിവിധ അസുഖങ്ങളുണ്ടാക്കുന്നു.
രണ്ട് അവസ്ഥകളും കൂടുതല് മാനസിക പിരിമുറുക്കങ്ങളുണ്ടാക്കുകയേ ചെയ്യൂ. ഇത്തരം പ്രശ്നങ്ങളുള്ളവര് സ്വയമോ മറ്റുള്ളവരുടെ സഹായത്തോടെയോ മാനസികമായി തന്നെ പ്രതിസന്ധികളെ മറികടക്കാനുള്ള വഴികളാണ് തേടേണ്ടതെന്നും പഠനം നിര്ദേശിക്കുന്നു.
