Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ സ്‌ത്രീകളുടെ ചോര തിളപ്പിക്കുന്ന 5 കാര്യങ്ങള്‍

every Indian woman dislike these 5 things
Author
First Published Feb 24, 2017, 12:44 PM IST

ഇന്ത്യയില്‍ ഏറ്റവുമധികം പീഡനങ്ങളും അവഹേളനങ്ങളും ഏറ്റുവാങ്ങുന്നവരാണ് സ്‌ത്രീകള്‍. തൊഴിലിടങ്ങളിലും യാത്രയിലും സ്‌ത്രീകള്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറെയാണ്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്കെതിരായ കാര്യങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന സ്‌ത്രീകളും ഇവിടെയുണ്ട്. തങ്ങള്‍ ഉള്‍പ്പെടാത്ത വിഷയങ്ങളിലും ശക്തമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സ്‌ത്രീകളെയും കാണാനാകും. ഇവിടെയിതാ, ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക് ഒട്ടും ഇഷ്‌ടമില്ലാത്ത അല്ലെങ്കില്‍ അവരുടെ രക്തം തിളപ്പിക്കുന്ന 5 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1, തുറിച്ചുനോട്ടവും നിരീക്ഷണവും-

പൊതുവിടങ്ങളില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. എവിടെയെങ്കിലും ഒറ്റയ്‌ക്ക് പോയാലോ, എന്തെങ്കിലും കാര്യം ചെയ്യാന്‍ മുന്നിട്ടിറങ്ങിയാലോ, ചുറ്റുപാടില്‍നിന്ന് പല കണ്ണകുള്‍ അവളെ തേടിയെത്തും. അവള്‍ എങ്ങോട്ടുപോകുന്നു എന്തുചെയ്യുന്നുവെന്ന നിരീക്ഷണം വേറെയും. ഇതൊക്കെ സ്‌ത്രീകള്‍ക്ക് ഒട്ടും ഇഷ്‌ടമില്ലാത്ത കാര്യങ്ങളാണ്. 

2, പെണ്ണായാല്‍ അടക്കവും ഒതുക്കവും വേണം-

സ്‌ത്രീകളുടെ സ്ഥാനം അടുക്കളയിലാണെന്ന് വാദിക്കുന്നവരുണ്ട്. സ്‌ത്രീ-പുരുഷഭേദമന്യേ പ്രായമായവരാണ് പെണ്ണിന് അടക്കവും ഒതുക്കവും കല്‍പ്പിക്കുന്നത്. നേരം വൈകുന്നതിന് മുമ്പ് വീട്ടിലെത്തണം, മറ്റുള്ളവര്‍ സംസാരിക്കുന്ന സദസില്‍കേറി അഭിപ്രായം പറയാന്‍ പാടില്ല, ഒറ്റയ്‌ക്ക് ചടങ്ങുകളിലോ മറ്റോ പോകാന്‍ പാടില്ല ഇങ്ങനെ പോകുന്നു, വ്യവസ്ഥകള്‍. പണ്ടു കാലങ്ങളില്‍ സ്‌ത്രീകള്‍ ഇത് അനുസരിക്കുമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും അതിന് പ്രാപ്‌തിയുള്ളവരുമാണ് സ്‌ത്രീകള്‍. അതുകൊണ്ടുതന്നെ അടക്കവും ഒതുക്കവും കല്‍പ്പിക്കാന്‍ എത്തുന്നവരോട് ഇന്നത്തെ സ്‌തീകള്‍ക്ക് പുച്ഛമാണ്. 

3, അനാവശ്യമായ കുറ്റപ്പെടുത്തല്‍-

ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്‌ക്കാണെന്ന ചൊല്ല് കേട്ടിട്ടില്ലേ. ഇത് അന്വര്‍ത്ഥമാക്കുന്നതുപോലെ സ്‌ത്രീകള്‍ എന്തെങ്കിലും പ്രശ്‌നത്തില്‍ അകപ്പെട്ടാല്‍, എല്ലാവരും കുറ്റപ്പെടുത്തുക അവളെയായിരിക്കും. പീഡിപ്പിക്കപ്പെട്ടാലും, ആക്രമിക്കപ്പെട്ടാലും അതെല്ലാം, അവളുടെ കുഴപ്പം കൊണ്ടാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ഇത് സ്‌ത്രീകള്‍ക്ക് ഒട്ടും സഹിക്കാനാകാത്ത കാര്യമാണ്. 

4, എല്ലാം ഞാന്‍ തീരുമാനിക്കും, നീ അനുസരിക്കേണ്ടവളാണ്...

പുരുഷകേന്ദ്രീകൃത വ്യവസ്ഥയാണ് ഇന്ത്യയിലേത്. ഇന്ത്യയില്‍ പരമ്പരാഗതമായി കുടുംബത്തിലും സമൂഹത്തിലുമൊക്കെ തീരുമാനങ്ങള്‍ എടുക്കുന്നത് പുരുഷന്‍മാരാണ്. സ്‌ത്രീ അത് അനുസരിക്കാന്‍ ബാധ്യതപ്പെട്ടവളാണ്. എന്നാല്‍ ഇന്ന് തീരുമാനം എടുക്കുന്നതില്‍ തനിക്ക് കൂടി അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് സ്‌ത്രീകള്‍. അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് സ്‌ത്രീകള്‍ ഒട്ടും ഇഷ്‌ടപ്പെടുന്ന കാര്യമല്ല. 

5, കല്യാണവുമായി ബന്ധപ്പെട്ട തമാശകള്‍...

ഒരു സ്‌ത്രീയും പുരുഷനും തമ്മില്‍ വിവാഹിതരാകുമ്പോള്‍, അവരുടെ വിവാഹവും തുടര്‍ന്നുള്ള ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ തമാശകള്‍ രൂപപ്പെടാറുണ്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയാണ് ഈ തമാശകള്‍ പറയുന്നതും ആസ്വദിക്കുന്നതും. എന്നാല്‍ കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തമാശകളില്‍ മിക്കതും സ്‌ത്രീയെ ചുറ്റിപ്പറ്റിയായിരിക്കും. അവളുടെ അബദ്ധങ്ങളാണ് തമാശയായി കൂടുതല്‍ വരിക. ഇത്തരത്തില്‍ തന്നെ ചുറ്റിപ്പറ്റിയുണ്ടാകുന്ന തമാശകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മിക്ക സ്‌ത്രീകള്‍ക്കുമുള്ളത്. 

Follow Us:
Download App:
  • android
  • ios