അവിഹിത ബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നത് സ്ത്രീകളുടെ പ്രായം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ബ്രിട്ടനില്‍ നിന്ന് പുറത്ത്
ലണ്ടന്: അവിഹിത ബന്ധങ്ങള്ക്കു മുന്കൈ എടുക്കുന്നത് സ്ത്രീകളുടെ പ്രായം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്ട്ട് ബ്രിട്ടനില് നിന്ന് പുറത്ത്. ബ്രിട്ടനിലെ ഒരു എന്ജിഒ നടത്തിയ രഹസ്യ സര്വേ വിവരങ്ങളാണ് ലൈഫ് സ്റ്റെല് സൈറ്റായ ആര്എസ്വിപി ലൈവ് പുറത്തുവിട്ടത്. വിവാഹേതര ബന്ധങ്ങള്ക്ക് മുന്കൈ എടുക്കുന്ന ലണ്ടനിലെ സ്ത്രീകളിലാണ് ഈ സര്വേ നടത്തിയത്.
ഇത്തരം ബന്ധങ്ങള് തുറന്ന് സമ്മതിച്ച സ്ത്രീകളില് ഭൂരിപക്ഷവും 34 നും 49 നും ഇടയില് പ്രായമുള്ളവരാണെന്ന് സര്വേ പറയുന്നു. 88 ശതമാനം പേരും ഇത്തരം ബന്ധങ്ങള് പുറത്ത് അറിയരുത് എന്ന് ആഗ്രഹിക്കുന്നവരാണെന്നും സര്വേ പറയുന്നു.
ബാക്കിയുള്ള എട്ടുശതമാനം പേര് അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആയി ഈ ബന്ധത്തെക്കുറിച്ചു പങ്കുവയ്ക്കാറുണ്ട്. ബാക്കിവരുന്ന നാലു ശതമാനം മാത്രമാണു വീട്ടുകാരില് നിന്ന ഈ ബന്ധം മറച്ചു വയ്ക്കാത്തത്. ലൈംഗിക ബന്ധങ്ങളില് ഉള്ള തൃപ്തി കുറവാണ് സ്ത്രീകള് വിവാഹേദര ബന്ധങ്ങള് തേടി പോകാനുള്ള കാരണമെന്നാണ് കണ്ടെത്തല്.
ചിലര് പങ്കാളിയുടെ ചതി മനസിലാക്കി പ്രതികാരം പോലെ പുതിയ ബന്ധങ്ങള് സ്ഥാപിക്കുന്നതായി പഠനം പറയുന്നു. ബ്രിട്ടനിലെ 2000ത്തോളം സ്ത്രീകളാണ് ഈ സര്വേയില് പങ്കെടുത്തത് എന്നാണ് റിപ്പോര്ട്ട്. ഇതിന് ഒപ്പം തന്നെ വിവാഹേതര ബന്ധങ്ങളില് ശാരീരികം എന്നതിനപ്പുറം മാനസികതലത്തിലുള്ള ബന്ധങ്ങള്ക്കാണ് സ്ത്രീകള് പ്രധാന്യം കൊടുക്കുന്നത് എന്നും റിപ്പോര്ട്ടില് പറയുന്നു.
