ഏറെ പ്രണയങ്ങള്‍ക്കും, അതിന്‍റെ പൂര്‍ത്തീകരണമായ വിവാഹങ്ങള്‍ക്കും ഫേസ്ബുക്ക് കാരണമായിട്ടുണ്ട് വ്യത്യസ്തമായി ഫേസ്ബുക്ക് പെണ്ണുതേടല്‍

ഏറെ പ്രണയങ്ങള്‍ക്കും, അതിന്‍റെ പൂര്‍ത്തീകരണമായ വിവാഹങ്ങള്‍ക്കും ഫേസ്ബുക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്നതാണ് ഫേസ്ബുക്കിലെ പെണ്ണുതേടല്‍. പല കാരണങ്ങളാല്‍ വിവാഹം ശരിയാകാത്തവര്‍ മുതല്‍. വ്യത്യസ്തമായി വിവാഹം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവരും ഈ രീതി തിരഞ്ഞെടുക്കുന്നുണ്ട്.

ഇത്തരത്തിലുള്ള മുന്‍ വാര്‍ത്തകള്‍ - ഫേസ്ബുക്ക് വഴി പെണ്ണു തേടി ഒരു യുവാവ്

ഫേസ്ബുക്ക് മാട്രിമോണി തുണച്ചു, ബ്രോക്കറേജ് കൊടുക്കാതെ പെണ്ണ് കിട്ടി

നേരത്തെ ഇത്തരത്തിലുള്ള വിവാഹ ശ്രമങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയും അത് വാര്‍ത്തയാകുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി ലിനീഷ് ബാബുവിന്‍റെത്. കുറേക്കാലമായി വിവാഹ ശ്രമങ്ങള്‍ നടത്തുന്ന ഇദ്ദേഹം ഒന്നും ശരിയാകാതെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് എന്ന് പറയുന്നു.

എന്നെ കെട്ടാൻ താൽപര്യം ഉള്ള പെൺകുട്ടികൾ ഉണ്ടോ അല്ല പിന്നെ കുറെ നാളായി മാന്യമായ രീതിയിൽ പെണ്ണ് നോക്കുന്ന കിട്ടാഞ്ഞിട്ടാന്നെ, എന്നാണ് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. നാട്ടില്‍ തന്നെ ചില ജോലികള്‍ ചെയ്യുന്ന ഇദ്ദേഹം തന്നെ പറയുന്നുണ്ട്. ഒടുവില്‍ ഫേസ്ബുക്കില്‍ ശ്രമിച്ചില്ലെന്ന് വേണ്ട.