മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയാണ്. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില പൊടികൈകള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.

മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയാണ്. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില പൊടികൈകള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. അത്തരം ഒരു ഫേസ്പാക്കാണ് ഓറഞ്ചും നാരങ്ങയും കൊണ്ടുള്ളത്.

മുഖസൗന്ദര്യത്തിന് സഹായിക്കുന്ന രണ്ട് ഫലങ്ങളാണ് ഓറഞ്ചും നാരങ്ങയും. ഇവ രണ്ടും മുഖത്ത് വെറുതെ ഇടുന്ന പോലും മുഖകാന്തി വര്‍ധിപ്പിക്കും. ഓറഞ്ചിന്‍റെ തൊലിയും നാരങ്ങാനീരും മിശ്രിതമാക്കി അതിലേക്ക് ചന്ദനപ്പൊടി കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ഇവ കഴുകി കളയുക. ഇങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുന്നത് മുഖസൗന്ദര്യത്തിന് വളരെ നല്ലതാണ്.