പ്രമേഹരോ​ഗികൾ ദിവസവും അൽപം ഉലുവയും സവാളയും കഴിക്കുന്നത് ഹൃദയത്തിനു തകരാർ ഉണ്ടാകാതെ സംരക്ഷിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ഉലുവയും സവാളയും. ഹൃദ്രോഗമാണ് പ്രമേഹരോഗികളിലെ മരണത്തിനു പ്രധാന കാരണം.

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഉലുവയും സവാളയും. ദിവസവും അൽപം ഉലുവയും സവാളയും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. പ്രമേഹരോ​ഗികൾ ദിവസവും അൽപം ഉലുവയും സവാളയും കഴിക്കുന്നത് ഹൃദയത്തിനു തകരാർ ഉണ്ടാകാതെ സംരക്ഷിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ഉലുവയും സവാളയും. സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂ (CSTR)റ്റിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്.

 ജീവിതശെെലി രോ​ഗങ്ങളായ കൊളസ്ട്രോൾ, പ്രമേഹം,ഷു​ഗർ പോലുള്ള അസുഖങ്ങൾ ഇന്നത്തെ കാലത്ത് കൂടി വരികയാണ്. മതിയായ അളവിൽ ഇൻസുലിൻ ഹോർമോൺ ഇല്ലാത്തതു മൂലം രക്തത്തിലെ പഞ്ചസാരയെ വേണ്ടവിധം ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോഴാണ് പ്രമേഹം അഥവാ ഹൈപ്പർ ഗ്ലൈസീമിയ ഉണ്ടാകുന്നത്. 

ഹൃദ്രോഗമാണ് പ്രമേഹരോഗികളിലെ മരണത്തിനു പ്രധാന കാരണം. നാരുകൾ ധാരാളം അടങ്ങിയ ഉലുവയും സൾഫർ സംയുക്തങ്ങളാൽ സമ്പന്നമായ ഉള്ളിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ലിപ്പിഡ് നില കുറയ്ക്കാനും കഴിവുള്ളവയാണ്. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ പരിഹരിക്കാൻ സഹായിക്കുന്ന ആന്റിഒാക്സിഡന്റുകൾ അവയിലുണ്ട്. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. 

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ദിവസവും വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. നാരങ്ങ നീര്, തേന്‍, എന്നിവയ്‌ക്കൊപ്പം ഉലുവ കഴിക്കുന്നത് പനി വേഗത്തില്‍ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും.