പനി ആര്‍ക്കും എപ്പോഴും വരാവുന്നതാണ്. പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനി വന്നുകഴിഞ്ഞാല്‍ ശ്രദ്ധിക്കുന്ന പോലെ തന്നെയാണ് പനി മാറിയതിന് ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും നല്ല ചികിത്സയും പരിചരണവും ലഭിച്ച ശേഷവും പനി മൂര്‍ച്ഛിക്കാറുണ്ട്.

പനി മാറിയതിന് ശേഷം ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍ നോക്കാം. 

1. ചൂട് വെളളം നന്നായി കുടിക്കുക. 

2. ഉപ്പുചേര്‍ത്ത കട്ടിയുളള കഞ്ഞിവെള്ളം, നാരങ്ങാവെളളം, എന്നിവ കുടിക്കാം. 

3. നന്നായി വേവിച്ച മൃദുവായ പോഷക പ്രധാനമായ ഭക്ഷണവും പഴങ്ങളും കഴിക്കുക.

4. കുത്തിവെപ്പുകള്‍ എടുക്കുക 

5 . പനി പൂര്‍ണ്ണമായി മാറാന്‍ വിശ്രമിക്കുക

6. കാലാവസ്ഥ ശ്രദ്ധിക്കുക