Asianet News MalayalamAsianet News Malayalam

തല​മുടി ​സംരക്ഷണത്തിന് അഞ്ച്​ മാർഗങ്ങൾ

Five Oil Based Hair Masks
Author
First Published Jan 26, 2018, 12:16 PM IST

ചർമത്തിലും തലമുടിയിലും നഖത്തിലും എണ്ണതേയ്​ക്കുന്നതിലെ ഗുണം ഏവർക്കുമറിയാം. ഇതിന്‍റെ ഗുണം ഏറെ ലഭിക്കുന്നത്​ തണുപ്പുകാലത്താണ്​. തണുത്തുറഞ്ഞ സമയങ്ങളിലും വരണ്ടുണങ്ങുന്ന സന്ദർഭങ്ങളിലും  നിങ്ങളുടെ തലമുടിയെ സംരക്ഷിച്ചുനിർത്താനുള്ള കഴിവ്​ എണ്ണ ലേപനങ്ങൾക്കുണ്ട്​. മുടിയിലെ പോഷണം നഷ്​ടപ്പെടുത്താതെ അവ സംരക്ഷിക്കുന്നു. അഞ്ച്​ തരം എണ്ണ ലേപനങ്ങൾ ശൈത്യകാലത്ത്​ നിങ്ങളുടെ തലമുടിയുടെ ഭംഗികെടാതെ സൂക്ഷിക്കും.   

Five Oil Based Hair Masks

1. വെളിച്ചെണ്ണയിലുണ്ട്​ അത്​ഭുതം

തലമുടിയുടെ പരിക്കുകൾ തീർക്കാൻ വെളിച്ചെണ്ണ സിദ്ധൗഷധം തന്നെയാണ്​. നേരിയ തോതിൽ ചൂടാക്കിയ രണ്ട്​ ടേബിൾ സ്​പൂൺ വെളിച്ചെണ്ണയോടൊപ്പം മൂന്ന്​ ടേബിൾ സ്​പൂൺ തേങ്ങാപാൽ ചേർത്ത മിശ്രിതം തലയുടെ ഉച്ചിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. പിന്നെ മുടിയിലാകെയും തേയ്​ക്കുക. മൂന്ന്​ മണിക്കൂറിന്​ ശേഷം  ഷാമ്പൂ ഉപയോഗിച്ച്​ നേരിയ ചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ഇൗർപ്പം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാൽ വെളിച്ചെണ്ണ സമ്പന്നമാണ്​.  ഇൗ മിശ്രിതം മുടിയെ കൂടുതൽ മൃദുവാക്കി മാറ്റുകയും ചെയ്യുന്നു. 

Five Oil Based Hair Masks

2 ഒലിവും മുട്ടയും

ഒലിവ്​ എണ്ണ സാധാരണഗതിയിൽ പാചകത്തിന്​ ഉപയോഗിക്കാറില്ല. എന്നാൽ ശരീരം വരണ്ടുണങ്ങുന്നതിനെ പ്രതിരോധിക്കാൻ ഇതിന്​ കഴിയും. നാല്​ ടേബിൾ സ്​പൂൺ ഒലിവ്​ എണ്ണക്കൊപ്പം രണ്ട്​ മുട്ടയുടെ മഞ്ഞക്കരുവും കൂടി ചേർത്തുള്ള മിശ്രിതം മുടിക്ക്​ ഫലപ്രദമാണ്​. മിശ്രിതം നന്നായി തലയുടെ ഉച്ചിയിൽ​ തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂറിന്​ ശേഷം ചൂടായി വെള്ളത്തിൽ ഷാമ്പൂ ഉപയോഗിച്ച്​ കഴുകി കളയുക. മുട്ടയുടെ മഞ്ഞയിലൂടെ മുടിക്ക്​ പ്രോട്ടീൻ ലഭിക്കാൻ വഴിയൊരുങ്ങുന്നു. 

Five Oil Based Hair Masks

3. അർഗൻ ഒായിലും കറ്റാർ വാഴയും

അർഗൻ ഒായിൽ വ്യാപകമായി മുടി സംരക്ഷണത്തിന്​ ഉപയോഗിക്കാറുണ്ട്​. ഇതോടൊപ്പം കറ്റാർ വാഴയുടെ പൾപ്പ്​ കൂടി ചേർത്തുള്ള മിശ്രിതം മുടി സംരക്ഷണത്തിനുള്ള മികച്ച മാർഗമാണ്​. അഞ്ച്​ ടേബിൾ സ്​പൂൺ അർഗൻ ഒായിലും മൂന്ന്​ സ്​പൂൺ കറ്റാർ വാഴയുടെ പൾപ്പും ചേർത്ത മിശ്രിതം മുടിയുടെ താഴെ മുതൽ മുകളിൽ വരെ തേച്ചുപിടിപ്പിക്കുക. രണ്ട്​ മണിക്കൂറിന്​ ശേഷം നേരിയ ചൂടുള്ള വെള്ളത്തിൽ കടുപ്പം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്​ കഴുകി കളയുക. 

4. വെളിച്ചെണ്ണയും അവൊക്കാഡോയും 

അഞ്ച്​ ടേബിൾ സ്​പൂൺ വെളിച്ചെണ്ണയും രണ്ട്​ ടേബിൾ സ്​പൂൺ അവൊക്കാഡോ പഴത്തി​ന്‍റെ പൾപ്പും ഒരു ടേബിൾ സ്​പൂൺ തേനും ചേർത്തുള്ള മിശ്രിതം തയാറാക്കുക. ശേഷം മുടിയിലാകെ തേച്ചുപിടിപ്പിക്കുക. ഒന്നര മണിക്കൂറിന്​ ശേഷം ഷാമ്പൂ ഉപയോഗിച്ച്​ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. വെളിച്ചെണ്ണ മുടിയിഴകളെ പുഷ്​ടിപ്പെടുത്തു​മ്പോള്‍ അ​വൊക്കോഡോയും തേനും ഇൗർപ്പം നിലനർത്താനും സഹായിക്കും. 

5. ഒലിവും ഏത്തപ്പഴവും

ഒരു ഏത്തപ്പഴത്തിന്‍റെ പൾപ്പ്​ രണ്ട്​ ടേബിൾ സ്​പൂൺ ഒലിവ്​ എണ്ണയും ഒരു സ്​പുൺ തൈരും ചേർത്തുള്ള മിശ്രിതം തയാറാക്കുക. മുടിയുടെ അറ്റം വരെ പ്രയോഗിക്കുക. ഒന്നര മണിക്കൂറിന്​ ശേഷം ഷാമ്പൂ ഉപ​യോഗിച്ച്​ ഇളം ചൂട്​ വെള്ളത്തിൽ കഴുകി കളയുക. പൊട്ടാസ്യം, ലാക്​ടിക്​ ആസിഡ്​ എന്നിവയുടെ സാന്നിധ്യത്താൽ ഏത്തപ്പഴവും തൈരും മുടി വരണ്ടുണങ്ങുന്നതിനെ പ്രതിരോധിക്കും. 

Five Oil Based Hair Masks

Follow Us:
Download App:
  • android
  • ios