Asianet News MalayalamAsianet News Malayalam

നിറവ്യത്യാസമുള്ള വെള്ളം കുടിക്കരുത്

പ്രളയത്തിൽ കുടുങ്ങിയവർ വെള്ളം കുടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കിണറുകളിൽ നിന്നും വരുന്ന വെള്ളം തിളപ്പിച്ച ശേഷം മാത്രം കുടിക്കുക. വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തിയിട്ട് വേണം കുടിക്കാൻ.

flood trapped peoples should drink pure water
Author
Trivandrum, First Published Aug 18, 2018, 8:43 AM IST

പ്രളയത്തിൽ അകപ്പെട്ടവർ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടതാണ്. ഈ സമയത്ത് രോ​ഗങ്ങൾ പെട്ടെന്ന് പടർന്ന് പിടിക്കാം. പ്രളയത്തിൽ കുടുങ്ങിയവർക്ക് വെള്ളം കിട്ടാൻ വളരെ പ്രയാസമായിരിക്കും.അത് കൊണ്ട് തന്നെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തിയിട്ട് വേണം വെള്ളം കുടിക്കാൻ. പ്രളയത്തിൽ കുടുങ്ങിയവർ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. 

1. പ്രളയത്തിൽ കുടുങ്ങിയവർ ഒരിക്കലും ഒഴുകി വരുന്ന വെള്ളം കുടിക്കരുത്. കാരണം ഇതിൽ  മലിനവസ്തുക്കൾ കലർന്നിട്ടുണ്ടാകാം.

2.കിണറുകളിൽ നിന്നും വരുന്ന വെള്ളം തിളപ്പിച്ച ശേഷം മാത്രം കുടിക്കുക.

3.ആഹാരം കഴിക്കുന്നതിന് മുമ്പ് കെെകൾ വൃത്തിയായി കഴുകാൻ ശ്രമിക്കണം.

4.നിറവ്യത്യാസമുള്ളതോ അല്ലെങ്കിൽ രുചി വ്യത്യാസമുള്ളതോ ആയ വെള്ളം ഒരിക്കലും കുടിക്കരുത്.

5. കുടിക്കാനുപയോഗിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ശ്രമിക്കുക. വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോ​ഗങ്ങൾ വെള്ളത്തിലൂടെയാണ് പിടിപ്പെടുന്നത്.  ഒരു കഷണം വൃത്തിയുള്ള കോട്ടൺതുണി ഉപയോഗിച്ച് അരിച്ച് വെള്ളം ഉപയോഗിക്കാൻ ശ്രമിക്കുക. 

Follow Us:
Download App:
  • android
  • ios