തലമുടി വളരാന്‍ നാല് ഭക്ഷണങ്ങള്‍

First Published 28, Dec 2017, 12:39 PM IST
Food for hair growth
Highlights

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ വളര്‍ച്ചയും കഴിക്കുന്ന ആഹാരവും തമ്മില്‍ ബന്ധമുണ്ട്. നല്ല കരുത്തുറ്റതും മനോഹരവുമായ തലമുടിക്കായി ഈ നാല് ഭക്ഷണങ്ങള്‍ കഴിക്കാം. 

1. പ്രോട്ടീന്‍

 പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്‍റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ട, ചിക്കന്‍ , കശുവണ്ടിപരിപ്പ് തുടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കും.

2. വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് നല്ലതാണ്. നാരങ്ങാ, ഓറഞ്ച്, എന്നിവ വിറ്റാമിന്‍ സി എന്ന ജീവകം കൊണ്ട് സമ്പന്നമാണ്. മധുരക്കിഴങ്ങ് , ബ്ലൂബെറി, പപ്പായ എന്നിവയില്‍ നിന്നും ആവശ്യമായ വിറ്റാമിന്‍ സി ശരീരത്തിന് ലഭിക്കുന്നു. ഇവ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

3. ഇരുമ്പ്

മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും  ഇരുമ്പ് ഗുണം ചെയ്യും. ഇലക്കറികള്‍ ശീലമാക്കുക എന്നതാണ് ഇതിന്‍റെ പ്രധാന മാര്‍ഗം. അതിനൊപ്പം ബ്രോക്കോളി, സോയാബീന്‍, ബീറ്റ്റൂട്ട് , ആപ്പിള്‍ എന്നിവ കൂടി കഴിക്കുക.

4. ഒമേഗ 3 ഫാറ്റി ആസിഡുകള്‍

സമൃദ്ധമായ മുടിയിഴകള്‍ക്ക് ഏറെ അനിവാര്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. മത്തി, ചിലയിനം കടല്‍ മല്‍സ്യങ്ങള്‍, ആപ്പിള്‍ തുടങ്ങിയവയില്‍ നിന്നും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. 


 

loader