പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാണ് ഉറക്കത്തെ നേരിട്ട് ബാധിക്കുന്നത്. ഇതിനെയെല്ലാം മുഴുവനായി മറികടക്കാന്‍ കഴിയില്ലെങ്കിലും നിത്യജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഈ പ്രശ്‌നത്തില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയേക്കും

ദിവസവും കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങുന്നതാണ് ആരോഗ്യത്തിന്റെ ലക്ഷണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പലര്‍ക്കും ഏഴ് മണിക്കൂര്‍ പോയിട്ട്, നാല് മണിക്കൂര്‍ ഉറക്കം പോലും ശരിയായ രീതിയില്‍ ലഭിക്കുന്നില്ല. ചിലരാകട്ടെ, ഉറങ്ങുന്നത് പോലും പകുതി ഉണര്‍ന്നിരിക്കുന്നത് പോലെയായിരിക്കും. 

പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാണ് ഉറക്കത്തെ നേരിട്ട് ബാധിക്കുന്നത്. ഇതിനെയെല്ലാം മുഴുവനായി മറികടക്കാന്‍ കഴിയില്ലെങ്കിലും നിത്യജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഈ പ്രശ്‌നത്തില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയേക്കും. ഉറക്കം സുഗമമാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളിതാ...

ഒന്ന്...

ബദാമാണ് ഉറക്കത്തെ സുഗമമാക്കുന്ന ഒരു പ്രധാന ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഉറക്കത്തെ നിദാനം ചെയ്യുന്നത്. 

രണ്ട്...

ചെറിയാണ് ഉറക്കമുണ്ടാക്കുന്ന മറ്റൊരു ഭക്ഷണം. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെയും റോക്‌സ്‌റ്റെര്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചെറി ഉറക്കമുണ്ടാക്കുന്നതായി കണ്ടെത്തിയത്. ഇത് ജ്യൂസ് ആക്കി കഴിക്കുന്നതാണ് ഉത്തമം.

മൂന്ന്...

ഉറക്കത്തിന് മുമ്പ് തേന്‍ കഴിക്കുന്നതും ഗാഢനിദ്ര സമ്മാനിക്കുമത്രേ. ഉറങ്ങാന്‍ കിടക്കുന്നതിന് അല്‍പം മുമ്പായി ഒരു സ്പൂണ്‍ നിറയെ തേന്‍ കഴിക്കുകയാണ് വേണ്ടത്. 

നാല്...

ലെറ്റൂസ് ഇലകളും സുഖകരമായ ഉറക്കം നല്‍കും. അല്‍പം ചൂടുവെള്ളത്തില്‍ മൂന്ന് ലെറ്റൂസ് ഇലകള്‍ 15 മിനുറ്റ് നേരത്തേക്ക് കുതിര്‍ത്തുവയ്ക്കുക. ഇലകള്‍ കുതിര്‍ത്തുവച്ച വെള്ളം കുടിക്കുന്നതാണ് ഉത്തമം. 

അഞ്ച്...

ഇളം ചൂടുള്ള പാല്‍ കഴിക്കുന്നതും ഉറക്കം സുഗമമാക്കാന്‍ സഹായിക്കും. പാലിലടങ്ങിയിരിക്കുന്ന കാത്സ്യമാണത്രേ ഉറക്കത്തെ നിദാനം ചെയ്യുന്നത്.