ക്യാന്‍സർ പോലുള്ള മാരക രോഗബാധിതരുടെ കാര്യങ്ങളിൽ ഒട്ടേറെ മുൻകരുതൽ ആവശ്യമാണ്. ക്യാൻസർ ബാധിതർക്ക് ഭക്ഷണത്തോടുള്ള താൽപര്യം കുറയുമെന്നാണ് വിദഗ്ദർ പറയുന്നത്. ചികിത്സക്ക് മുമ്പും ശേഷവും ഇവർക്ക് നല്ല ഭക്ഷണം നിർബന്ധമാണ്. അത്തരം അസുധബാധിതർക്കു കഴിക്കാവുന്ന ഏതാനും ഭക്ഷണങ്ങൾ ഇതാ:
1. ഈ പച്ചക്കറികൾ കഴിക്കാം

തക്കാളി, കാരറ്റ്, മത്തങ്ങ, പീച്ച് പഴം, മധുരമുള്ളങ്കി തുടങ്ങിയവ കാൻസർ രോഗികൾക്ക് നല്ലതാണ്. ഇവ വിറ്റാമിൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ്. തക്കാളി പ്രോസ്റ്റേറ്റ് കാൻസർ രോഗികൾക്ക് നല്ലതാണ്. കോളിഫ്ലവർ, കാബേജ് എന്നിവയും കഴിക്കാം. കൂടുതൽ രോഗാതുരനാകുന്നതിന ഇൗ പച്ചക്കറി, പഴവർഗങ്ങൾ പ്രതിരോധിക്കുന്നു.
2. പഴവർഗങ്ങൾ തെരഞ്ഞെടുക്കാം

ഓറഞ്ച്, ഏത്തപ്പഴം, കിവി, പീച്ച് പഴം, സ്ട്രോബറി, മാങ്ങ, സബർജൻ പഴം എന്നിവ കഴിക്കാം. ഇതുവഴി വിറ്റാമിൻ, ഫൈബർ എന്നിവ കൂടുതലായി ലഭിക്കുന്നു. പേരയ്ക്ക, വെണ്ണപ്പഴം, ആപ്രിക്കോട്, അത്തിപ്പഴം എന്നിവയും ഇവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
3. അരി, ഗോതമ്പ് ഭക്ഷണങ്ങൾ

അരി ഭക്ഷണം, ന്യൂഡിൽസ്, ചപ്പാത്തി, ഗോതമ്പ് ബ്രഡ് തുടങ്ങിയവ കഴിക്കാം. ഒാട്സ്, ചോളം, ഉരുളക്കിഴങ്ങ്, പാലുൽപ്പന്നങ്ങൾ, പയർ വർഗങ്ങൾ എന്നിവയും കാൻസർ രോഗികൾക്ക് കഴിക്കാം. തേൻ മിതമായ രീതിയിൽ കഴിക്കുന്നത് അണുബാധ തടയാൻ സഹായിക്കും.
4. ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം
അമതിമായി പൊരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കണം. ഉപ്പ്, പഞ്ചസാര എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള ഭക്ഷണവും ഒഴിവാക്കണം. ഒായിൽ ഭക്ഷണങ്ങൾ, സംസ്ക്കരിച്ച ചുവന്ന മാംസം, മദ്യം, അച്ചാറുകൾ, ജാം എന്നിവ ഒഴിവാക്കേണ്ടതാണ്.
