Asianet News MalayalamAsianet News Malayalam

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയൊക്കെ

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്.

Foods That Can Help Increase Haemoglobin
Author
Trivandrum, First Published Dec 24, 2018, 12:51 PM IST

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്.  ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് അത്യന്താപേക്ഷിതം. വിളർച്ചയുള്ളവരിൽകടുത്ത ക്ഷീണം, തലകറക്കം,  എന്നിവ ക്രമേണ പ്രകടമാകുന്നു.

വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കാണാറുള്ളത്. 

രക്തസ്രാവം, ക്യാന്‍സര്‍, കുടല്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവ ബാധിച്ചവര്‍ക്ക് വിളര്‍ച്ചാസാധ്യതയേറും. ക്യാൻസര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ഇരുമ്പ് അടങ്ങിയ ആഹാരങ്ങൾ ധാരാളം കഴിക്കണം. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ...

 മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. 

Foods That Can Help Increase Haemoglobin

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ...

 ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു. 19 - 50 വയസിനിടെയിലുള്ള പുരുഷന്മാർക്ക് എട്ട് മില്ലി​ഗ്രാം ഇരുമ്പും,  19 - 50 വയസിനിടെയിലുള്ള സ്ത്രീകളിൽ പതിനെട്ട് മില്ലി​ഗ്രാം ഇരുമ്പും അടങ്ങിയിരിക്കണമെന്നാണ് നാഷണൽ അനീമിയ എക്ഷൻ കൗൺസിൽ പറയുന്നത്. പച്ചനിറത്തിലുള്ള ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി ‍ഡ്രെെ ഫ്രൂട്ടസ്, ബീൻസ് എന്നിവയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. 

ഫോളിക്ക് ആസിഡ്....

ശരീരത്തിൽ ചുവന്ന രക്താണുക്കൾ വർധിക്കാൻ പ്രധാനമായി വേണ്ടത് ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഫോളിക്ക് ആസിഡ‌ിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. 

Foods That Can Help Increase Haemoglobin

മാതളം...

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു പഴമാണ് മാതളം.  വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളം.  മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. 

Foods That Can Help Increase Haemoglobin

ഈന്തപ്പഴം...

അന്നജം, റൈബോഫ്‌ളാബിന്‍, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഈന്തപ്പഴം വിളര്‍ച്ച തടയാൻ വളരെ നല്ലതാണ്. 

Foods That Can Help Increase Haemoglobin

ബീറ്റ് റൂട്ട്...

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ വളരെ നല്ലതാണ് ബീറ്റ് റൂട്ട്. കുട്ടികൾക്ക് ബീറ്റ് റൂട്ട് നൽകുന്നത് വിളർച്ച വരാതിരിക്കാൻ സഹായിക്കുന്നു. ഫോളിക്ക് ആസിഡ് കൂടാതെ പൊട്ടാസ്യം, ഫെെബർ എന്നിവ ബീറ്റ് റൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റ് റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. 

Foods That Can Help Increase Haemoglobin

മത്തങ്ങയുടെ കുരു...

പ്രോട്ടീനാല്‍ സമ്പുഷ്ടമായ മത്തങ്ങയുടെ കുരു അത്യുത്തമമാണ്. മഗ്നീഷ്യം, കോപ്പര്‍, അയണ്‍,  പ്രോട്ടീന്‍, ഒമേഗ-3 ,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മത്തങ്ങ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും. വിളർച്ച തടയാൻ വളരെ നല്ലതാണ് മത്തങ്ങയുടെ കുരു. 

Foods That Can Help Increase Haemoglobin

തണ്ണിമത്തൻ...

വിറ്റാമിൻ സി, അയൺ എന്നിവ ധാരാളം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ  കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും.  വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. 

Foods That Can Help Increase Haemoglobin

Follow Us:
Download App:
  • android
  • ios