Asianet News MalayalamAsianet News Malayalam

ആസ്‍ത്മ രോഗികള്‍ കഴിക്കേണ്ട 12 ഭക്ഷണങ്ങള്‍

  • ജീവനെടുക്കാൻ വരെ കാരണമാകുന്ന രോഗാവസ്ഥയാണ്​ ആസ്‍തമ. 
foods That Can Help You Breathe Better

ജീവനെടുക്കാൻ വരെ കാരണമാകുന്ന രോഗാവസ്ഥയാണ്​ ആസ്‍ത്മ. ശ്വാസോ​​ഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്​ഥയാണിത്​. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്‍ത്മക്ക്​ കാരണമാകാറുണ്ട്​. ചുമയും ശബ്​ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച്​ വലഞ്ഞുമുറുകുന്നതും ഇതിന്‍റെ ലക്ഷണങ്ങൾ. ആസ്തമയെ നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. തേൻ ആസ്തമയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സിദ്ധൗഷധമാണ്​. 

ഒരു കപ്പ്​ ചൂടുകാപ്പി കഴിക്കുന്നതും നിങ്ങളുടെ ശ്വാസോഛോസത്തെ സുഖകരമാക്കും. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ തിളപ്പിച്ച്​ തണുപ്പിച്ച ശേഷം കഴിക്കാം. പ്രാഥമിക ഘട്ടത്തിലുള്ള ആസ്തമക്ക്​ ഇത്​ കൂടുതൽ ഫലപ്രദമാണ്​. ആസ്തമരോഗം മുതല്‍ ശ്വാസകോശത്തെ വരെ സംരക്ഷിക്കുന്ന ഏതാനും ഭക്ഷണങ്ങള്‍ നോക്കാം. 

1. ആപ്പിള്‍

foods That Can Help You Breathe Better 

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നത്  വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു.  ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഭക്ഷണമാണ് ആപ്പിള്‍. അതിനാല്‍ ശ്വാസകോശരോഗങ്ങള്‍ ഉളളവരും പ്രത്യേകിച്ച് ആസ്തമ രോഗികളും ആപ്പിള്‍ ധാരാളം കഴിക്കുക. 

2.  ചെറുനാരങ്ങ 

foods That Can Help You Breathe Better

പകുതി ചെറുനാരങ്ങയുടെ നീര്​ ഒരു ഗ്ലാസ്​ വെള്ളത്തിൽ ചേർത്ത്​ മധുരം ചേർത്ത്​ കഴിക്കാം. പതിവാക്കിയാൽ ആസ്​തമയുടെ പ്രശ്​നം കുറക്കാൻ കഴിയും.

3. ഞാവല്‍പ്പഴം 

foods That Can Help You Breathe Better

ഞാവല്‍പ്പഴം( blueberry) നിങ്ങളുടെ ശ്വാസകോശത്തെ സംരക്ഷിക്കും. ഇവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. 

4. വാല്‍നട്ട്

foods That Can Help You Breathe Better

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് വാല്‍നട്ട് (Walnuts). ഇവയ്ക്ക് ആസ്തമയെ ചെറുത്തുനിര്‍ത്താനുളള കഴിവുമുണ്ട്. 

5. തേന്‍ 

foods That Can Help You Breathe Better

തേൻ ആസ്​ത​മയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സിദ്ധൗഷധമാണ്​. കിടക്കുന്നതിന്​ മുമ്പ്​ ഒരു ടീ സ്​പുൺ തേനിൽ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത്​ തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും. 

6. കാപ്പി 

foods That Can Help You Breathe Better

ആസ്​തമക്കുള്ള വീട്ടുപ്രതിവിധികളിൽ ഒന്നാണ്​ കാപ്പി കുടി. ഒരു കപ്പ്​ ചൂടുകാപ്പി നിങ്ങളുടെ ശ്വാസനാളിയിലെ തടസം നീക്കുകയും മികച്ച രീതിയിൽ ശ്വാസോഛോസം നടത്താൻ സഹായിക്കുകയും ചെയ്യും.

7. ഇഞ്ചി 

foods That Can Help You Breathe Better

ഇഞ്ചി ശ്വാസകോശ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. ആസ്തമ രോഗികള്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. 
തിളപ്പിച്ച വെള്ളത്തിൽ ചെറിയ കഷ്​ണം ഇഞ്ചി ചേർക്കുക. അഞ്ച്​ മിനിറ്റ്​ വെച്ച ശേഷം വെള്ളം തണുക്കുന്ന മുറക്ക്​ കഴിക്കാം.

8. വെളുത്തുള്ളി

foods That Can Help You Breathe Better

മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ തിളപ്പിച്ച്​ തണുപ്പിച്ച ശേഷം കഴിക്കാം. പ്രാഥമിക ഘട്ടത്തിലുള്ള ആസ്​തമക്ക്​ ഇത്​ ഏറെ ഫലപ്രദമാണ്​. 

9. സവാള 

foods That Can Help You Breathe Better

ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയ സവാള ശ്വാസനാളത്തിലെ തടസം നീക്കാൻ സഹായിക്കും. പച്ച സവാള കഴിക്കുന്നത്​ മികച്ച ശ്വാസോഛ്വാസത്തിന്​ സഹായകം

10. മുളക് പൊടി 

foods That Can Help You Breathe Better

ആസ്തമ രോഗികള്‍ എരുവ് ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിനാല്‍ ചുവന്ന മുളക് നന്നായി പൊടിച്ച് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. 

11. മഞ്ഞള്‍ 

foods That Can Help You Breathe Better

ശ്വാസകോശത്തെ സംരക്ഷിക്കാനുളള കഴിവ് മഞ്ഞളിനുണ്ട്. അതിനാല്‍ ആസ്തമ രോഗികള്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുക. 

12. ലവാണ്ടര്‍ 

foods That Can Help You Breathe Better

ആസ്തമ രോഗികള്‍ ലവാണ്ടര്‍ അല്ലെങ്കില്‍ കര്‍പ്പൂരവള‍ളി എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ചെറിയ പാത്രത്തിൽ ചൂടുവെള്ളത്തിൽ അഞ്ചോ ആറോ തുള്ളി ലവാണ്ടര്‍ ഓയിൽ ചേർക്കുക. അതിൽ നിന്ന്​ പത്ത്​ മുതൽ 15 മിനിറ്റ്​ വരെ ശ്വാ​സം പിടിക്കുന്നത്​ ആസ്​തമ ശമനത്തിന്​​ ഏറെ ഫലപ്രദമാണ്​. 


 

Follow Us:
Download App:
  • android
  • ios