Asianet News MalayalamAsianet News Malayalam

നല്ല ഉറക്കത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍

ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം.  ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്.  അതിന്‍റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തിൽ കാണും. കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും എന്ന കാര്യം അറിയാത്തവർ ഉണ്ടാകില്ല. 

foods that will help you sleep better at night
Author
Thiruvananthapuram, First Published Aug 27, 2018, 5:26 PM IST

ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം.  ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്.  അതിന്‍റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തിൽ കാണും. കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും എന്ന കാര്യം അറിയാത്തവർ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നിങ്ങളിൽ പലരും കാപ്പികുടി തന്നെ ഉപേക്ഷിച്ചിട്ടുണ്ടാകും. എന്നിട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ലല്ലേ? വില്ലൻ കാപ്പിയോ അതിലടങ്ങിയ കഫൈനോ മാത്രമല്ല. കഫൈൻ അടങ്ങിയ പല ഭക്ഷ്യവസ്തുക്കളും നിങ്ങളുടെ ഉറക്കം കെടുത്തും.

ഒളിഞ്ഞിരിക്കുന്ന ഈ കഫൈനുകളാണ് നിങ്ങളുടെ ഉറക്കത്തെ കെടുത്തുന്ന യഥാർത്ഥ വില്ലൻ. അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം. 

ബദാം 

രുചി വർദ്ധന വരുത്തിയ ബദാമുകൾ എല്ലാർക്കും ഇഷ്ടമാണ്. ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാകാനായി സഹായിക്കുന്ന ഒന്നാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ സുഖനിദ്രയ്ക്ക് വളരെ നല്ലതാണ്. 

പഴം 

പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‍നീഷ്യം ഉറക്കത്തിനാവശ്യമായ ഹോര്‍‌മോണുകളെ ഉണ്ടാക്കുന്നു. കാര്‍ബോഹൈഡ്രെറ്റില്‍ നിന്നുമാണ് 90 ശതമാനം കലോറിയും ഇവയ്ക്ക്  ലഭിക്കുന്നത്. അതിനാല്‍ രാത്രി ഇവ കഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തിന് സഹായിക്കും. 

തേന്‍

ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂണ്‍ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രൈംപ്റ്റോഫാന്‍ ഉറക്കത്തിന് സഹായിക്കും. 

ചെറിപ്പഴം 

ഉറക്കം വരുത്താന്‍ മാത്രമല്ല ഏറെ നേരം ഉറങ്ങാനും ചെറിപ്പഴം സഹായിക്കും. അതിനാല്‍ ഉറക്കത്തിന് മുമ്പ് ചെറിപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്. 

പാല്‍ 

 ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്. അതിന്‍റെ കാരണം മറ്റൊന്നുമല്ല, പാല്‍ കുടിച്ചാല്‍ പെട്ടെന്ന് ഉറക്കം വരും എന്നതുകൊണ്ടുതന്നെയാണ്. ഉറക്കത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios