Asianet News MalayalamAsianet News Malayalam

അസിഡിറ്റിയുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

അസിഡിറ്റിയുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം.
 

Foods to avoid Acidity in Stomach
Author
Trivandrum, First Published Nov 3, 2018, 2:09 PM IST

ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി.  പല കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്.  തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മർദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങൾ. അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്.  ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങുന്ന ശീലം ചിലർക്കുണ്ട്. അത് കൂടുതൽ ദോഷം ചെയ്യും. അസിഡിറ്റിക്ക് അതും കാരണമാണ്. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. 

അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തില്‍ പ്രധാനമാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവില്‍ കഴിക്കുക. അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീൻ അൾസറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നൽകും. എന്നാൽ പാലിന്റെ അളവ് അധികമാകരുത്.  ഇഞ്ചി കഴിക്കുന്നത് ദഹനം സുഗമമാക്കി അസിഡിറ്റി തടയും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.

വയറ് വേദന, ഛർദ്ദി, മലബന്ധം, കൂർക്കംവലി, ദഹനസംബന്ധമായ പ്രശ്നങ്ങൾ, അസ്വസ്ഥത ഉണ്ടാവുക എന്നിവയാണ്  അസിഡിറ്റിയുടെ ലക്ഷണങ്ങൾ. അസിഡിറ്റി തടയാൻ പഴം, തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ ധാരാളം കഴിക്കുക. ആസിഡിറ്റിയുള്ളവർ വെള്ളം ധാരാളം കുടിക്കുക. അസിഡിറ്റി പ്രശ്നമുള്ളവർ ക്യാരറ്റ് ജ്യൂസ്, കറ്റാർ വാഴ ജ്യൂസ്, ആപ്പിൾ ജ്യൂസ് എന്നിവ കുടിക്കുക. അസിഡിറ്റി പ്രശ്നമുള്ളവർ ചായ, കാപ്പി എന്നിവ പൂർണമായും ഒഴിവാക്കുക.

 

 

Follow Us:
Download App:
  • android
  • ios