ലെെംഗിക ജീവിതം കൂടുതൽ ആസ്വാദിക്കാൻ പുരുഷന്മാരും സ്ത്രീകളും ശരീരത്തിന് പ്രദാനം ചെയ്യുന്ന നല്ല ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിർബന്ധമായും ഉൾപ്പെടുത്തണം.
ആരോഗ്യകരമായ ലൈംഗികജീവിതത്തിന് പ്രധാനമായി വേണ്ടത് പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളാണ്. ലെെംഗിക ജീവിതം കൂടുതൽ ആസ്വാദിക്കാൻ പുരുഷന്മാരും സ്ത്രീകളും ശരീരത്തിന് പ്രദാനം ചെയ്യുന്ന നല്ല ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിർബന്ധമായും ഉൾപ്പെടുത്തണം.പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പേശികളെ ബലപ്പെടുത്തുന്നതിനോടൊപ്പം വാര്‍ധക്യസഹജമായി പേശികള്‍ അയയുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.
പലതരത്തിലുള്ള ബെറികള്‍, നിറമുള്ള പച്ചക്കറികള്‍, മുട്ട തുടങ്ങിയവ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തും. മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഒരേ രീതിയിലുള്ള വൈകാരികസ്ഥിതി നിലനിറുത്താനും, പേശികളുടെ നഷ്ടപ്പെടുന്ന ഊര്‍ജം വീണ്ടെടുക്കാനും സഹായിക്കുന്നു. ഒലിവ് ഓയിലിന്റെ നിത്യേനയുള്ള ഉപയോഗം ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ 17 മുതല്‍ 19 ശതമാനം വരെ വര്‍ധിപ്പിക്കുന്നു. ഡാര്‍ക്ക് ചോക്‌ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ ഫ്‌ളേവനോയിഡില്‍ രക്തപ്രവാഹത്തിന് സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.
ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക് ബെറി, സ്‌ട്രോബെറി, പ്രൂണ്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ നിന്ന് ദോഷകരമായ ഫ്രീറാഡിക്കല്‍സിനെ നിര്‍മാര്‍ജനം ചെയ്യുകയും രക്തയോം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചീരയും, മറ്റ് ഇലക്കറികൾ,മധുരമില്ലാത്ത ചായ,മുട്ടകള്‍,എണ്ണക്കുരുക്കള്‍,ബീന്‍സ്, ചുവന്നമാംസം (കുറഞ്ഞ അളവില്‍),മത്സ്യങ്ങള്‍, മുഴുധാന്യങ്ങളും, ഓട്‌സ് എന്നിവ ധാരാളം കഴിക്കാം.
