തണുപ്പ്​ കാലത്ത് ​ചർമം തിളങ്ങാൻ ഇതാ ചില​ ജ്യൂസുകൾ..

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 11:18 PM IST
Fresh juices for monsoon climate
Highlights

തണുപ്പ് മൂലം പലരും ജ്യൂസ് കുടിക്കുന്നതും പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇവ ഏത് കാലാവസ്ഥകളിലും കഴിക്കണമെന്നാണ്. 

തണുപ്പ് മൂലം പലരും ജ്യൂസ് കുടിക്കുന്നതും പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇവ ഏത് കാലാവസ്ഥകളിലും കഴിക്കണമെന്നാണ്.  ശുദ്ധമായ പഴച്ചാറുകൾ കുടിക്കുന്നത്​ ശരീരത്തിന്​ ഒട്ടേറെ ഗുണങ്ങൾ നൽകുന്നു. കുറഞ്ഞ സമയം കൊണ്ട്​ ശരീരത്തിന്​ ഉയർന്ന പോഷണം ലഭ്യമാക്കാനും അതുവഴി ശരീരത്തി​ന്‍റെ കുറവുകൾ പരിഹരിക്കാനുമുള്ള മാർഗം കൂടിയാണ്​ പഴച്ചാറുകൾ. ചില പഴങ്ങൾക്ക്​ അവയുടെ ജ്യൂസ്​ രൂപത്തേക്കാൾ പോഷക ഗുണമുണ്ട്​.

ഫ്രഷ്​ ജ്യൂസ്​ ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും വയർ ശുദ്ധിക്കും വൃക്കയുടെ സുരക്ഷക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്ഷീണം അകറ്റാനും ത്വക്കിൽ ജലാംശം നിലനിർത്താനും സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനും ജലാംശം നിലനിർത്താനും ചർമത്തി​ന്‍റെ തിളക്കം കൂട്ടാനും സഹായിക്കുന്ന ഏതാനും ജ്യൂസുകൾ നോക്കാം. 

തക്കാളി ജ്യൂസ്...

ലൈസോഫീൻ അടങ്ങിയ തക്കാളി ജ്യൂസിൽ ആൻറി ഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​. ചർമത്തെ സൂര്യാഘാതത്തിൽ നിന്ന്​ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാൻ ഇത്​ സഹായിക്കുന്നു. എല്ലാ ദിവസവും ഒരു ഗ്ലാസ്​ തക്കാളി ജ്യൂസ്​ കഴിക്കുന്നത്​ നിങ്ങളുടെ ചർമത്തെ ​മികച്ചതാക്കും. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ചർമത്തിന്​ മാത്രമല്ല, ശരീരത്തിന്​ ഒന്നടങ്കം ഗുണകരമാണ്​.  

കാരറ്റ്​ ജ്യുസ്..

വിറ്റാമിൻ എ യാൽ സമ്പന്നമാണ്​ കാരറ്റ്​ ജ്യുസ്​. ശൈത്യകാലത്ത്​ ഇത്​ കുടിക്കുന്നത്​ ആന്‍റി ഒാക്​സിഡന്‍റ് ഘടകങ്ങൾ കുടുതലായി ലഭിക്കാൻ സഹായിക്കും. ത്വക്കിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇത്​ സഹായിക്കും. മുഖക്കുരു തടയാനും ചർമം വരളുന്നതി​നെ പ്രതിരോധിക്കാനും സഹായിക്കും. 

ബീറ്റ്​റൂട്​ ജ്യൂസ്..

ബീറ്റ്​റൂട്​ ജ്യൂസ്​ ചർമത്തിന്​ തിളക്കം നൽകും. വിറ്റാമിൻ എ, സി, കെ, ഇരുമ്പ്​, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്​ ബീറ്റ്​റൂട്​. ചർമത്തിന്‍റെ സ്വഭാവികത നിലനിർത്താൻ ഇവ സഹായിക്കും. 

ആപ്പിൾ ജ്യൂസ്..

ആപ്പിൾ ജ്യൂസ്​ നിങ്ങളെ ആശുപത്രികളിൽ നിന്ന്​ അകറ്റി നിർത്തുന്നതിനൊപ്പം ചർമം വരണ്ടുണങ്ങുന്നതിനെ തടയുകയും ചെയ്യും. പ്രായം തോന്നിപ്പിക്കുന്നതിനെ തടയുന്ന ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​ ആപ്പിൾ ജ്യൂസ്.
 

loader