ഇറ്റലിയില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ വിരുന്നിനെത്തിയവരെ സ്വീകരിക്കാന്‍ വിളമ്പിയ വെല്‍ക്കം ഡ്രിങ്കിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാനവ് ആര്‍ക്കുമറിയാത്ത വിശദാംശങ്ങള്‍ പങ്കുവച്ചത്. ദീപികയുടേയും പ്രിയപ്പെട്ട പാനീയമാണത്രേ ഇത്

പ്രിയതാരങ്ങളുടെ വിവാഹ വിശേഷങ്ങള്‍ കേട്ട് മതിവരാത്ത ആരാധകരെ തേടി ഇതാ, പുതിയൊരു വിശേഷം കൂടി. സിനിമാ മാധ്യമപ്രവർത്തകനായ മാനവ് മംഗ്‍ലാനിയാണ് ദീപിക- രണ്‍വീർ വിവാഹത്തെ കുറിച്ച് ആർക്കുമറിയാത്ത കൊച്ചുരഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ വിരുന്നിനെത്തിയവരെ സ്വീകരിക്കാന്‍ വിളമ്പിയ വെല്‍ക്കം ഡ്രിങ്കിനെ കുറിച്ചാണ് മാനവിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ അതിഥികളായി എത്തിയവര്‍ക്ക് നല്‍കിയ വെല്‍ക്കം ഡ്രിങ്ക് ഇന്ത്യയില്‍ നിന്ന് ഇറ്റലി വരെ 'പറന്നെത്തിയ' സ്‌പെഷ്യല്‍ ഫില്‍റ്റര്‍ കോഫിയായിരുന്നുവെന്നാണ് മാനവ് പറയുന്നത്. 

View post on Instagram

മറ്റൊന്നുമല്ല, ദീപികയ്ക്ക് ഏറെ പ്രിയപ്പെട്ടതാണത്രേ ഫില്‍റ്റര്‍ കോഫി. അതിനാല്‍ താരങ്ങളുടെ വിവാഹത്തിന് വിരുന്നുകാര്‍ക്ക് നല്‍കാനും ഇതുതന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മാത്രം. 

പാലും ക്രീമും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കുന്ന ഫില്‍റ്റര്‍ കോഫി ദക്ഷിണേന്ത്യക്കാരുടെ ഏറെ പ്രിയപ്പെട്ട പാനീയമാണ്. രുചികരമാണെന്ന് മാത്രമല്ല, ഉണര്‍വേകാനും ഒന്നാന്തരമാണ് ഫില്‍റ്റര്‍ കോഫി.