പ്രവാസികൾ നാട്ടിൽ വരുമ്പോൾ  ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ജീവിതകാലം മുഴുവന്‍ മരുഭൂമിയിലെ കൊടുംചൂടിൽ കഴിയേണ്ടി വരുന്ന പ്രവാസികള്‍ പലപ്പോഴും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. വിശ്രമമില്ലാത്ത ജീവിതത്തിരക്കുകള്‍, മാനസിക സമ്മര്‍ദ്ദം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, വ്യായാമമില്ലായ്മ, കാലാവസ്ഥ അങ്ങനെ അനേകം കാരണങ്ങളാണ് പ്രവാസികളുടെ ആരോഗ്യകരമായ ജീവിതത്തെ ബാധിക്കാറുള്ളത്. ജീവിതശൈലീ രോഗങ്ങളും പ്രവാസികള്‍ നേരിടുന്ന ഭീഷണിയാണ്. 

വീട് വയ്ക്കണം, മകളെ വിവാഹം ചെയ്ത് അയക്കണം, കാര്‍ വാങ്ങണം ഇങ്ങനെ പോകുന്നു ഓരോ പ്രവാസികളുടെയും ആഗ്രഹങ്ങള്‍. ചിലര്‍ക്ക് ഈ ആഗ്രഹങ്ങള്‍ പൂവണിയും ചിലര്‍ക്ക് അത് വെറും സ്വപ്നം മാത്രമായി തുടരും. ഒന്നോ രണ്ടോ മാസത്തെ അവധിക്കായി നാട്ടിലെത്തുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ സമയം കളയുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. 

കിട്ടുന്ന രണ്ട് മാസം അവധിയില്‍ അച്ഛന്‍, അമ്മ, ഭാര്യ, കുട്ടികള്‍ ഇവര്‍ക്കൊപ്പം സമയം ചെലവിടാമെന്ന ചിന്തയിലാകും പലരും ഗള്‍ഫില്‍ നിന്ന് വിമാനം കയറുക. എന്നാല്‍ നാട്ടിലെത്തുമ്പോള്‍ സമയം പാഴാക്കാറാണ് പതിവ്. ഒരു പ്രവാസി നാട്ടിലെത്തുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നോ? 

1) പ്രവാസികൾ നാട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് ആരോഗ്യ പരിശോധന തന്നെയാണ്. കൊളസ്ട്രോൾ, ബിപി, ഷുഗർ പോലുള്ള പരിശോധനകളാണ് പ്രധാനമായും ചെയ്യേണ്ടത്. കേരളത്തിലുള്ള ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലുകളില്‍ (ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് & കോട്ടക്കല്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍ വയനാട്) പ്രവാസികൾക്കായി മാത്രം പ്രത്യേക പരിശോധനകൾ നടത്തി വരുന്നു.



2) പ്രവാസികളിൽ അധികം പേരും ജങ്ക് ഫുഡ് കഴിക്കുന്നവരാണ്. അത് കൊണ്ട് തന്നെ പൊണ്ണത്തടിയുണ്ടാകാനും സാധ്യതയുണ്ട്. ഒരു ഡയറ്റീഷ്യനെ കാണുന്നത് ഏറെ ​ഗുണകരമാകും.ഡയറ്റീഷ്യൻ പറയുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്.



4) ഒരു ആഴ്ച്ചയെങ്കിലും കുടുംബവുമൊത്ത് ഇഷ്ടമുള്ള സ്ഥലങ്ങളിൽ ടൂർ പോകാൻ സമയം കണ്ടെത്തുക. 



5) സമ്പാദ്യത്തിന് പ്രധാന്യം കൊടുക്കുന്നവരാണ് പ്രവാസികൾ. അത് കൊണ്ട് തന്നെ മെച്ചപ്പെട്ട സമ്പാദ്യ പദ്ധതികളെ കുറിച്ച് തിരക്കുന്നത് ​ഭാവിയിൽ ഗുണം ചെയ്യും.