ഇഷ്ടം ഉള്ളതു മാത്രം കഴിച്ചാല്‍ മതി എന്നു ചിന്തിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. നിങ്ങളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കാന്‍ ഈ സ്വഭാവം കാരണമാകും.
ദിവസേന കോള കുടിക്കുന്നവര്‍ സൂക്ഷിക്കുക ലൈംഗിക തൃഷ്ണ കുറയ്ക്കാന്‍ ഇതു കാരണമാകും. കോളയില്‍ ഉപയോഗിക്കുന്ന ആസ്‌പെര്‍ടെയം ശരീരത്തിലെ ഹാപ്പി ഹോര്‍മോണായ സെറോട്ടോനിന്റെ അളവ് കുറയ്ക്കുന്നു. ഇത് സ്ത്രീയുടെയും പുരുഷന്റെ ലൈംഗിക വികാരം കുറയ്ക്കുന്നു.
ഇസ്‌ട്രെജന്‍ ഹോര്‍മോണിന്റെ അളവു കുറയ്ക്കാന്‍ മദ്യപാനം കരണമാകും. ഇതു നിങ്ങളുടെ ലൈംഗിക ജീവിതം തകര്‍ക്കും. ഗര്‍ഭധാരണത്തേയും ബാധിച്ചേക്കാം.
ഫാസ്റ്റ്ഫുഡും സംസ്‌കരിച്ച ആഹാരവും ഇക്കാര്യത്തില്‍ വില്ലനായി വരും.
അപൂരിത കൊഴുപ്പും വില്ലനാണ്. ഇത് പേശിധമനികളില്‍ കൊഴുപ്പ് അടിയാന്‍ ഇടയാക്കുകയും രക്തയോട്ടം തടസപ്പെടുത്തുകയും ചെയ്യും. ഇത് ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു.
പഞ്ചസാരയുടെ അമിതമായ ഉപയോഗം ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അത് ലൈംഗീകവികാരം നാഷ്ടപ്പെടുത്തിയേക്കാം.
പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉപയോഗവും അപകടമാണ്. ഇവയില്‍ അടങ്ങിരിക്കുന്ന രാസവസ്തുക്കള്‍ പുരുഷബീജത്തിന്റെ വിര്യം കുറയ്ക്കും.
പായ്ക്ക് ചെയ്ത ഭക്ഷണവും വില്ലനാണ്. ഇതിലെ അമിതമായ സോഡിയം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള രക്തയോട്ടത്തെ തടയുകയും ചെയ്യുന്നു.
സ്‌പൈസി ഫുഡ് ഉപയോഗിക്കുന്ന സ്ത്രീകളും സൂഷിക്കണം. മസാല കലര്‍ന്ന ഭക്ഷണം സ്ത്രീകളുടെ ലൈഗികാവയവങ്ങളുടെ സ്വഭാവികതയേ ബാധിക്കും.
