Asianet News MalayalamAsianet News Malayalam

ഒന്ന് ഹെയര്‍ ഡൈ ചെയ്തതാണ്; ഇതായി അവസ്ഥ

ഹെ​യ​ർ ഡൈ​യി​ലു​ള്ള പാ​ര​ഫെ​ന​ലി​ൻ​ഡെ​യ്മി​ൻ എ​ന്ന രാ​സ​വ​സ്തു​വി​ലെ അ​ല​ർ​ജി​യാ​ണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നും എ​സ്റ്റെ​ല്ല പ​റ​യു​ന്നു.

Hair dye cause serious allergy on girl
Author
Kerala, First Published Dec 6, 2018, 10:03 PM IST

ഹെ​യ​ർ ഡൈ ​ഉ​പ​യോ​ഗി​ച്ച പത്തൊന്‍പതുകാരിയുടെ ത​ല വി​കൃ​ത രൂ​പത്തിലായി. ഫ്രാ​ൻ​സി​ലു​ള്ള എ​സ്റ്റെ​ല്ല എ​ന്ന കൗ​മാ​ര​ക്കാ​രി​യുടെ അനുഭവമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നത്. ഡൈ​യി​ലെ രസഅംശമാണ് ഇ​ത്ത​ര​മൊ​രു ശാരീരിക അസ്വസ്ത ഉണ്ടാക്കിയത് എന്നാണ് സൂചന. ഈ ​ഉ​ൽ​പ്പ​ന്നം പ​രീ​ക്ഷി​ക്കു​വാ​നാ​യി വ​ള​രെ ചെ​റി​യ അ​ള​വി​ൽ ഡൈ ​എ​ടു​ത്ത് ഇ​വ​ർ ത​ല​യി​ൽ തേ​ക്കു​ക​യാ​യി​രു​ന്നു യുവതി. 

ഇ​ത് തേ​ച്ച ഉ​ട​ൻ ത​ന്നെ എ​സ്റ്റെ​ല്ല​യു​ടെ മു​ഖ​ത്ത് നീ​ര് വീ​ർ​ത്ത് വ​രി​ക​യും ചെ​യ്തു. ഇ​വ​ർ ഉ​ട​ൻ ത​ന്നെ അ​ല​ർ​ജി​ക്ക് പ്ര​തി​രോ​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചു​വെ​ങ്കി​ലും പ്ര​യോ​ജ​ന​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. പി​റ്റേ​ന്ന് ഇ​വ​രു​ടെ മു​ഖം നീ​ര് വ​ച്ച് വി​കൃ​ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നാ​ക്ക് ഉ​ൾ​പ്പ​ടെ​യാ​ണ് നീ​ര് വ​ച്ച് വ​ലു​താ​യ​ത്. ശ്വാ​സ​ത​ട​സം നേ​രി​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഒ​രു ദി​വ​സം മു​ഴു​വ​ൻ വി​ദ​ഗ്ദ ചി​കി​ത്സ​ക​ൾ ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വ​രു​ടെ മു​ഖ​ത്തെ നീ​ര് കു​റ​ഞ്ഞ​ത്. 

പി​ന്നീ​ട്, ത​നി​ക്ക് സം​ഭ​വി​ച്ച​ത് മ​റ്റാ​ർ​ക്കും സം​ഭ​വി​ക്കാ​തി​രി​ക്കു​വാ​നാ​യി എ​സ്റ്റെ​ല്ല ത​ന്‍റെ അ​നു​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി എ​ല്ലാ​വ​രോ​ടു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ചു പോ​കും എ​ന്നാ​ണ് ഞാ​ൻ ക​രു​തി​യി​രു​ന്ന​തെ​ന്നും എ​സ്റ്റെ​ല്ല പ​റ​ഞ്ഞു. ഹെ​യ​ർ ഡൈ​യി​ലു​ള്ള പാ​ര​ഫെ​ന​ലി​ൻ​ഡെ​യ്മി​ൻ എ​ന്ന രാ​സ​വ​സ്തു​വി​ലെ അ​ല​ർ​ജി​യാ​ണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നും എ​സ്റ്റെ​ല്ല പ​റ​യു​ന്നു.

Follow Us:
Download App:
  • android
  • ios