പ്രഭാത ഭക്ഷണം സ്ഥിരമായി ഒഴിവാക്കാറുണ്ടോ. എല്ലാ ദിവസവും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുമ്പോൾ മാരകരോഗങ്ങള്‍ പിടിപെടാൻ സാധ്യത കൂടുതലാണെന്ന്  ആരോ​ഗ്യ വിദ​ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾ പ്രഭാത ഭക്ഷണം സ്ഥിരമായി ഒഴിവാക്കാറുണ്ടോ. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് നിങ്ങളെ തേടി എത്തുക.എല്ലാ ദിവസവും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുമ്പോൾ മാരകരോഗങ്ങള്‍ പിടിപെടാൻ സാധ്യത കൂടുതലാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് .ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ പ്രഭാത ഭക്ഷണം സഹായിക്കുന്നു. ഒരു ദിവസത്തിന്റെ തുടക്കത്തില്‍ കഴിക്കുന്ന ആഹാരമാണ് പ്രാതല്‍. 

മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിന് ശേഷമാണ് ഓരോരുത്തരും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിച്ചാൽ നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. കുട്ടികൾക്ക് ബ്രേക്ക് ഫാസ്റ്റ് നിർബന്ധമായും കൊടുക്കണം. കുട്ടികൾക്ക് പ്രഭാത ഭക്ഷണം കൊടുത്താൽ ഒർമ്മ ശക്തി കൂടുകയും നിരീക്ഷണപാടവും കൂടുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ബ്രേക്ക് ഫാസ്റ്റ് സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചാൽ മറ്റ് അസുഖങ്ങൾ വരാതെ നോക്കാനാകും. 

പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള പ്രശ്നങ്ങൾ

1. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തില്‍ പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് രണ്ട് വിഭാഗത്തില്‍ പെടുന്ന പ്രമേഹമാണ് പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്കിടയില്‍ സ്ഥിരമായി കാണുന്നത്.

2. പോഷകാംശമുള്ള ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. അമിതമായ രക്തസമ്മര്‍ദ്ദം, ഷുഗര്‍ അളവിലെ വ്യത്യാസം എന്നിവ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.

3. സാധാരണയായി അമിതഭാരം നിയന്ത്രിക്കാന്‍ പ്രാതല്‍ ഒഴിവാക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികമാണ്. തടി കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഒരിക്കലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്.

4. രാത്രി അമിതമായി ആഹാരം കഴിക്കുന്നവരെക്കാള്‍ ഭാരക്കുറവ് പ്രാതല്‍ നന്നായി കഴിച്ചു രാത്രി ഭക്ഷണം മിതമാക്കുന്നവർക്കാണ്.