വൃത്തിയുള്ളതും വെളുത്തനിറവുമുളളതുമായ കോളിഫ്ളവർ വാങ്ങുക. മുകൾ ഭാഗം കട്ടിയുളളതും തിങ്ങിനിൽക്കുന്നതും ഫ്രെഷ്നസിനെ സൂചിപ്പിക്കുന്നു. ഇലകളാൽ മൂടി നിൽക്കുന്നവ കൂടുതൽ ഫ്രെഷായിരിക്കും. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഒരാഴ്ച്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കോളിഫ്ളവർ. വിറ്റാമിൻ സി, സിങ്ക്, മഗ്‌നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയ പച്ചക്കറിയാണ് കോളിഫ്ളവർ. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള കോളിഫ്ളവർ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പച്ചക്കറിയാണ്. കോളിഫ്ളവർ വിഭവങ്ങൾ കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. കോളിഫ്ളവറിൽ കൊഴുപ്പ് തീരെ കുറവാണ്. സ്റ്റാർച്ച് കുറവായതിനാൽ ഉരുളക്കിഴങ്ങിനു പകരം കറികളിൽ ഉപയോഗിക്കാം. കോളിഫ്ളവർ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വൃത്തിയുള്ളതും വെളുത്തനിറവുമുളളതുമായ കോളിഫ്ളവർ വാങ്ങുക. മുകൾ ഭാഗം കട്ടിയുളളതും തിങ്ങിനിൽക്കുന്നതും ഫ്രെഷ്നസിനെ സൂചിപ്പിക്കുന്നു. ഇലകളാൽ മൂടി നിൽക്കുന്നവ കൂടുതൽ ഫ്രെഷായിരിക്കും. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഒരാഴ്ച്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. മുറിച്ചവ 2—3 ദിവസത്തിനുളളിൽ ഉപയോഗിക്കണം. കോളിഫ്ളവർ വൃത്തിയാക്കുമ്പോൾ ഇലകൾ മുറിച്ചുമാറ്റി തിളച്ച വെളളത്തിൽ വിനാഗിരിയോ മഞ്ഞൾപ്പൊടിയോ ചേർത്ത് അൽപ്പസമയം വയ്ക്കുന്നത് പുഴുക്കളും പ്രാണികളും പൊങ്ങി വരുന്നതിനും വിഷാംശം ശമിപ്പിക്കുന്നതിനും സഹായിക്കും. ഇതിനു ശേഷം കഴുകി ഉപയോഗിക്കാം.

കോളിഫ്ളവർ വറുത്തും കറിവച്ചും ആവിയിൽ വേവിച്ചും അതും അല്ലെങ്കിൽ പച്ചയ്ക്കും ഉപയോഗിക്കാം. ഇതിന്റെ ഇലകളും തണ്ടുകളും ഭഷ്യയോഗ്യമാണ് (സൂപ്പുകൾ). സാധാരണ പൂവുകളാണ് ഉപയോഗിക്കാറുളളത്. വൃത്തിയാക്കി എട്ടു മിനിറ്റ് ആവിയിലോ, അഞ്ചു മിനിറ്റ് വെളളത്തിൽ വേവിച്ചോ ഉപയോഗിക്കാം. ഒരു ടേബിൾ സ്പൂൺ പാലോ നാരങ്ങാനീരോ ചേർത്ത് വേവിച്ചാൽ വേവിക്കുമ്പോൾ മഞ്ഞ നിറമാകുന്നത് തടയാം.
