Asianet News MalayalamAsianet News Malayalam

സവാള വെറും വയറ്റിൽ കഴിച്ചാലുള്ള ​ഗുണങ്ങൾ

സവാള ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. സവാള കഴിക്കുന്നത് പല അസുഖങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ്. സവാള വെറും വയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. 

health benefits of onion
Author
Trivandrum, First Published Nov 2, 2018, 9:06 PM IST

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് സവാള. സവാള ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. സവാള കഴിക്കുന്നത് പല അസുഖങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ്. മലബന്ധം മിക്കവർക്കുമുള്ള പ്രശ്നമാണ്. ദിവസവും വെറും വയറ്റിൽ  സവാള കഴിക്കുന്നത് മലബന്ധം അകറ്റാൻ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കും. സവാള ശരീരത്തിലെ കൊഴുപ്പ് അകറ്റി  തടി കുറയ്ക്കാൻ സഹായിക്കും. 

ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ  സവാള കഴിക്കുന്നത് ​ഗുണം ചെയ്യും. അൽപം സവാള നല്ല പോലെ അരച്ച് അതിൽ അൽപം തേനോ ശർക്കരയോ ചേർത്ത് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റും. പ്രമേഹമുള്ളവർ ദിവസവും അൽപം സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് സവാള. ബിപി നിയന്ത്രിക്കാനും രക്തധമനികളിലെ തടസം മാറ്റാനും ഇത് സഹായിക്കും. 

ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ തടയുന്നതിനും സവാള ഉത്തമമാണ്. ആമാശയത്തിലെ ക്യാൻസർ, കോളന്‍ ക്യാന്‍സർ എന്നിവ തടയാന്‍ സവാള സഹായിക്കും . വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് സവാള. ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് സവാള.  സവാള നല്ല പോലെ അരച്ച് അൽപം ഒലീവ് ഒായിലും ചേർത്ത് മുഖത്തിടുന്നത് കറുത്തപാടുകൾ മാറാൻ ​ഗുണം ചെയ്യും. മുട്ടയുടെ വെള്ളയും സവാള ജ്യൂസും അരച്ചെടുത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ വളരെ നല്ലതാണ്. 

Follow Us:
Download App:
  • android
  • ios