Asianet News MalayalamAsianet News Malayalam

ദിവസവും ഒന്നോ രണ്ടോ കപ്പ് തുളസി ചായ കുടിച്ച് നോക്കൂ

ദിവസവും ഒന്നോ രണ്ടോ തുളസി ചായ കുടിച്ചാലുള്ള ​ആരോ​ഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. രോ​ഗപ്രതിരോധ ശേഷി കൂട്ടാൻ ദിവസവും ഒാരോ കപ്പ് തുളസി ചായ കുടിക്കുക. ഉത്കണ്ഠ, ഉറക്കക്കുറവ് ,മാനസിക സമ്മർദ്ദം എന്നിവ പരിഹരിക്കാൻ വളരെ നല്ലതാണ് തുളസി ചായ.

health benefits of tulsi tea
Author
Trivandrum, First Published Nov 24, 2018, 2:08 PM IST

എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് തുളസി ചായ. ധാരാളം ആന്റിഒാക്സിഡന്റ് അടങ്ങിയ തുളസിക്ക് കൊളസ്ട്രോൾ, ബിപി, ഷു​ഗർ പോലുള്ള ജീവിതശെെലി രോ​ഗങ്ങൾ അകറ്റാനുള്ള കഴിവുണ്ട്.  അണുബാധമൂലം ഉണ്ടാകുന്ന എല്ലാരോഗങ്ങളെയും പൂര്‍ണ്ണമായി തന്നെ പ്രതിരോധിക്കാനുള്ള കഴിവ് തുളസി ചായ്ക്ക് ഉണ്ട്.

ജലദോഷത്തിനും കഫക്കെട്ടിനും പുറമെ ക്ഷയത്തെപ്പോലും തോല്പിക്കാനുള്ള സവിശേഷ കഴിവുള്ള തുളസി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ശരീരത്തില്‍ അണുബാധമൂലം ഉണ്ടാകുന്ന എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.  ഉത്കണ്ഠ, ഉറക്കക്കുറവ് , മാനസിക സമ്മർദ്ദം എന്നിവ പരിഹരിക്കാൻ വളരെ നല്ലതാണ് തുളസി ചായ. തുളസി ചായ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു.

തുളസി ചായ ദഹനഗ്രന്ഥിയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും വേഗത്തില്‍ ദഹിക്കുന്നു. തുളസിയിലകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും, പാന്‍ക്രിയാസില്‍ നിന്ന് ഇന്‍സുലിന്‍ സ്രവണം പ്രോത്സാഹിപ്പിക്കുകയും, ചുറ്റുമുള്ള ടിഷ്യുക്കളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

 തുളസി ചായയും രക്തത്തിലെ ഗ്ലൂക്കോസുകളുടെ സങ്കോചവും, വിഷാംശവും ഉണ്ടാക്കുന്നതിനെ തടയുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തുളസി ചായ അത്യുത്തമമാണ്. തുളസി ചായയില്‍ അടങ്ങിയിരിക്കുന്ന തുളസിയും, ഇഞ്ചിയും നാരങ്ങനീരുമെല്ലാം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ എരിച്ചു കളയാന്‍ ശേഷിയുള്ളവയാണ്.

health benefits of tulsi tea

തുളസി ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

തുളസിയില                     രണ്ടോ മൂന്നോ ഇലകൾ
ഇഞ്ചി‌                               1 കഷ്ണം
ഏലയ്ക്ക പൊടിച്ചത്        1 നുള്ള്
പഞ്ചസാര                      ആവശ്യത്തിന്   

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോൾ തുളസിയില, ഇഞ്ചി, ഏലയ്ക്ക പൊടിച്ചത്, പഞ്ചസാര എന്നിവ ചേർക്കുക. തുളസി ചായ തയ്യാറായി. ( അൽപം നാരങ്ങ നീര്, തേനും ചേർക്കുന്നത് ചായക്ക് കൂടുതൽ രുചി കിട്ടാൻ സഹായിക്കും) പ്രമേഹം ഉള്ളവര്‍ മധുരം പൂര്‍ണ്ണമായി ഒഴിവാക്കി തുളസി ചായ ഉണ്ടാക്കുന്നതാവും നല്ലത്.

Follow Us:
Download App:
  • android
  • ios