Asianet News MalayalamAsianet News Malayalam

ജീന്‍സ് സ്ഥിരമായി ധരിക്കുന്ന പെണ്‍കുട്ടികള്‍ സൂക്ഷിക്കുക..

  • സ്ഥിരമായി ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
health hazard of wearing jeans
Author
First Published Jul 20, 2018, 3:43 PM IST

ഇന്ന് പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് ജീന്‍സ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ധരിക്കുന്ന ഒന്നൂകൂടിയാണ്. പെണ്‍കുട്ടികളുടെ ഫാഷന്‍ സങ്കല്‍പ്പത്തിന്‍റെ മുഖം കൂടിയാണ് ജീന്‍സ്. എന്നാല്‍ സ്ഥിരമായി ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇറുകിയ ജീന്‍സ് ധരിക്കുന്നത്മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരത്തിലുളള ഒരു പഠനമാണ് കേംബ്രിഡ്ജിലെ ഗവേഷകര്‍ പറയുന്നത്. ഇരുകിയ ജീന്‍സ് ഇടുന്നവരുടെ കാലുകളിലെ രക്തയോട്ടം കുറയുമെന്നാണ് പഠനം പറയുന്നത്. 

അതുപോലെതന്നെ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ അഥവാ മൂത്രനാളിയിലെ അണുബാധ  ഉണ്ടാകാനുളള സാധ്യതയും ഏറെയാണ്. മഴക്കാലത്താണ് കൂടുതലും ഈ രോഗം കണ്ടുവരുന്നത്.  ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് കൊണ്ട് വരുന്ന അണുബാധയാണ് ഇത്‌.  ഇറുകിയ ജീന്‍സ് സ്ഥിരമായി ധരിക്കുന്നവര്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. എങ്കിലും ജീന്‍സ് സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല വസ്ത്രമാണ് . കാരണം മറ്റുള്ള വസ്ത്രത്തെപ്പോലെ ഭയപ്പെടാതെ ഉപയോഗിക്കാം. പക്ഷേ ഉപയോഗത്തില്‍ അതീവശ്രദ്ധയുണ്ടാകണം. സ്ഥിരമായി ഉപയോഗിക്കാതെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 

ജീൻസ് തിരഞ്ഞെടുക്കുമ്പോൾ അയഞ്ഞ സൈസിലുളളത് വാങ്ങുക. ജീന്‍സ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അത് കൂടെക്കൂടെ കഴുകണം.  ഒരു ദിവസം മുഴുവനും ഉപയോഗിച്ച ജീന്‍സ് ആണെങ്കില്‍ അത് തന്നെ പിറ്റേ ദിവസവും ഉപയോഗിക്കാതിരിക്കുക. 

Follow Us:
Download App:
  • android
  • ios