Asianet News MalayalamAsianet News Malayalam

ദിവസം നന്നായി തുടങ്ങാൻ 11 ഭക്ഷണങ്ങൾ

Healthiest Foods to Start Your Day With
Author
First Published Jan 27, 2018, 6:05 PM IST

ഒരു ദിവസം നന്നായി തുടങ്ങുന്നതിൽ  രാവിലെ കഴിക്കുന്ന ഭക്ഷണത്തിന്​ വളരെ പ്രാധാന്യമുണ്ട്​. ഭക്ഷണം മോശമായാൽ അതി​ന്‍റെ അസ്വസ്​ഥത ആ ദിനം തന്നെ നഷ്​ടപ്പെടുത്തിയേക്കും. ദിവസം നന്നായി തുടങ്ങാൻ സഹായിക്കുന്ന ആരോഗ്യദായകമായ 11 ഭക്ഷണങ്ങൾ പരിച​യപ്പെടാം. 

1. ചെമ്പ്​ പാത്രത്തിൽ സൂക്ഷിച്ച വെള്ളം

Healthiest Foods to Start Your Day With

രാത്രിയിൽ ചെമ്പ്​ പാത്രത്തിൽ സൂക്ഷിച്ച വെള്ളം രാവിലെ കുടിക്കുന്നത്​ മൂന്ന്​ ദോഷങ്ങളെ (വാതം, പിത്തം, കഫം) എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ്​ ആയൂർവേദ വിധി. അസിഡിറ്റി, ദഹനമില്ലായ്​മ എന്നിവയെ ഇല്ലാതാക്കാനും ഭാരം ക്രമീകരിക്കാനും ഇത്​ സഹായിക്കും. 

2. തേൻ തിളപ്പിച്ചാറിയ വെള്ളത്തിൽ 

Healthiest Foods to Start Your Day With

ഇൗ മിശ്രിതം ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. അതിരാവിലെ വെറുവയറ്റിൽ ഇത്​ കഴിച്ചാൽ നിങ്ങളുടെ പോഷണപ്രവർത്തനങ്ങളെ ഇത്​ ​ശക്തിപ്പെടുത്തും. 

3. വെള്ളത്തിലിട്ട ബദാം

Healthiest Foods to Start Your Day With

ബദാം വിറ്റാമിൻ, പോഷകഗുണം എന്നിവയാൽ സമ്പന്നമാണ്​. ഇവ വെള്ളത്തിലിട്ട്​ കുതിർക്കുന്നതോടെ ഇവയുടെ പോഷകഗുണം കൂടും. നീണ്ട വ്രതത്തിന്​ ശേഷം ദിവസം അഞ്ച്​ മുതൽ പത്ത്​ വരെ ബദാം കഴിക്കുന്നത്​ നല്ലതാണ്​. ഇത്​ പോഷണത്തിനൊപ്പം രാവിലെ മുതൽ ദിവസം മുഴുവൻ പൂർണ സംതൃപ്​തിയും നൽകുന്നു. 

4. നെല്ലിക്ക ജ്യൂസ്​

Healthiest Foods to Start Your Day With

രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ്​ നല്ലതാണ്​. ഇത്​ കഴിച്ചാൽ ചുരുങ്ങിയത്​ 45 മിനിറ്റ്​ നേരത്തേക്ക്​ ചായയോ കാപ്പിയോ കുടിക്കരുത്​. നെല്ലിക്ക വിറ്റാമിൻ സി യുടെ ഉറവിടവും പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു. 

5. പപ്പായ 

Healthiest Foods to Start Your Day With

രാവിലെ വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത്​ വയറിനെ ശുദ്ധീകരിക്കാനും മലവിസർജനം ശരിയായി നടക്കാനും സഹായിക്കും. 

6. നാരങ്ങാ വെള്ളം

Healthiest Foods to Start Your Day With

രാവിലെ ആദ്യം നാരങ്ങാവെള്ളം കുടിക്കുന്നത്​ ശരീരത്തിൽ വിഷാംശമുണ്ടെങ്കിൽ പുറംതള്ളാൻ സഹായിക്കും. ഇളം ചൂടുള്ള വെള്ളത്തിൽ ​ചേർത്ത്​ കുടിച്ചാൽ ദഹനത്തെ സഹായിക്കും. 

7. ഏത്തപ്പഴം

Healthiest Foods to Start Your Day With

ആയൂർവേദ വിധി പ്രകാരം വെറും വയറ്റിൽ ആദ്യം കഴിക്കേണ്ടത്​ പഴമാണ്. ഏത്തപ്പഴം കഴിക്കുന്നത്​ അസിഡിറ്റി കുറക്കും. ഒരു സമ്പൂർണ ഭക്ഷണമായും ഇത്​ മാറുന്നു. രാവിലെ ജിംനേഷ്യത്തിൽ പോകുന്നവർക്കും ഇത്​ ഗുണകരമാണ്​. ​ 

8. തണ്ണിമത്തൻ

Healthiest Foods to Start Your Day With

വെറുംവയറ്റിൽ രാവിലെ കഴിക്കാവുന്നതാണ്​ തണ്ണിമത്തൻ. കലോറിയിൽ കുറവായ തണ്ണിമത്തൻ ഇലക്​ട്രോലൈറ്റിൽ സമ്പന്നമാണ്​. വേനൽകാലത്ത്​ നല്ല പ്രഭാതങ്ങൾ സമ്മാനിക്കാൻ ഇവ ഏറെ സഹായകരമാണ്​. 

9. ഒൗഷധക്കൂട്ടുള്ള വെള്ളം

Healthiest Foods to Start Your Day With

ജീരകം, തുളസി, ഉലുവ എന്നിവയിട്ട വെള്ളം കുടിക്കുന്നത്​ നമ്മുടെ പാരമ്പര്യത്തി​െൻറ ഭാഗം കൂടിയാണ്​. ഇവ പോഷകപ്രദമാവുകയും അതോടൊപ്പം ദിവസം മുഴുവൻ ഗുണപ്രദമാവുകയും ചെയ്യും.  

10. ചവർപ്പുള്ള നെയ്യ്​

Healthiest Foods to Start Your Day With

ആര്യവേപ്പ്​, ചൊവ്വല്ലിക്കൊടി, (മഞ്ചട്ടി,ശീവള്ളിക്കൊടി എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്നിവ ചവർപ്പുള്ള ഒൗഷധ സസ്യങ്ങൾ ചേർത്തുള്ള നെയ്യ്​ തയാറാക്കുന്നത്​ ആയൂർവേദ വിധി പ്രകാരമാണ്​. കയ്​പുരുചി ആയൂർവേദ വിധി പ്രകാരം തണുപ്പിനും ശരീരം ശുദ്ധിയാക്കാനും അതുവഴി ആൻറി മൈ​ക്രോബിയൽ പ്രവർത്തനം കുറക്കാനും സഹായിക്കും. ഇങ്ങനെ തയാറാക്കുന്ന നെയ്യ്​ ചൂടാറിയ വെള്ളത്തിൽ കഴിക്കുന്നത്​ ഗുണപ്രദമാണ്​. ഇത്​ കഴിച്ച ശേഷം അരമണിക്കൂർ നേരത്തേക്ക്​ മറ്റ്​ ഭക്ഷണം കഴിക്കരുത്​. 

11. ഇൗന്തപ്പഴം

Healthiest Foods to Start Your Day With

ശരീരത്തിന്​ പെ​ട്ടെന്ന്​ ഉൗർജം നൽകാനും അതുവഴി ദിവസത്തിന്​ മികച്ച തുടക്കം നൽകാനും സഹായിക്കുന്നവയാണ്​ ഇൗന്തപ്പഴം. 
 


 

Follow Us:
Download App:
  • android
  • ios