Asianet News MalayalamAsianet News Malayalam

ഈ അഞ്ച് ഭക്ഷണങ്ങൾ ആരോ​ഗ്യത്തെ സംരക്ഷിക്കും

ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും ആഗ്രഹമാണ്. ആരോ​ഗ്യമുള്ള ശരീരത്തിന് പ്രധാനമായും വേണ്ടത് പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ്. നല്ല ഭക്ഷണക്രമം ശീലിച്ചാൽ ശരീരത്തിലെ പകുതി അസുഖങ്ങളും മാറും. കൊഴുപ്പ്‌ തീരെയില്ലാത്തതും ദിവസവും കഴിക്കേണ്ടതുമായ അഞ്ച്‌  ഭക്ഷണങ്ങൾ  ഏതൊക്കെയാണെന്ന് നോക്കാം.
 

healthy food for healthy life
Author
Trivandrum, First Published Dec 23, 2018, 11:54 AM IST

ആരോഗ്യമുള്ള ശരീരത്തിന്‌ പ്രധാനമായും വേണ്ടത്‌ പോഷകഗുണമുള്ള ഭക്ഷണങ്ങളാണ്‌. കൊഴുപ്പ്‌ തീരെയില്ലാത്തതും ദിവസവും കഴിക്കേണ്ടതുമായ അഞ്ച്‌ ഭക്ഷണങ്ങളാണ്‌ ഇനി പരിചയപ്പെടാന്‍ പോകുന്നത്‌. 

തൈര്‌...

ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്. തെെരിൽ ധാരാളം കാത്സ്യവും ഫെെബറും അടങ്ങിയിട്ടുണ്ട്. പല്ലിനും എല്ലിനും ബലം കിട്ടാനും വളരെ നല്ലതാണ് തെെര്. ശരീരത്തിലെ ഫോസ്ഫറസിനെ ആഗീരണം ചെയ്യാനും സഹായിക്കുന്നു.  ദിവസവും അൽപം തെെര് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ്. വേനല്‍ക്കാല ഭക്ഷണത്തോടെപ്പം തൈര് ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. 

healthy food for healthy life

നട്സ്... 

ദിവസവും അൽപം നട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി നട്സിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പിസ്ത. പിസ്ത ഒന്നോ രണ്ടോ വെറുതെ കഴിക്കുകയോ പാലിൽ ചേർത്ത് കഴിക്കുകയോ ചെയ്യാം.  കുട്ടികൾക്ക് ദിവസവും പിസ്ത നൽകുന്നത് പ്രതിരോധശേഷി കൂട്ടുകയും ശരീരഭാരം കൂട്ടാനും സഹായിക്കും. 

healthy food for healthy life

മുട്ട...

മുട്ടയെ മിക്കവരും ശത്രുവായാണ് കാണുന്നത്. എങ്കിൽ അത് വേണ്ട. ധാരാളം പോഷക​ഗുണമുള്ള ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ​ 100 ഗ്രാം മുട്ട മഞ്ഞയിൽ 1.33 ഗ്രാം കൊളസ്ട്രോളാണുള്ളത്. മാത്രമല്ല വിറ്റാമിൻ എ,ബി, ക്യാത്സ്യം,ഫോസ്ഫറസ്,ലെസിതിൻ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. സ്ത്രീകൾ ആഴ്ച്ചയിൽ 3 മുട്ട വച്ചെങ്കിലും കഴിക്കാൻ ശ്രമിക്കുക.  മുട്ട സ്തനാര്‍ബുദം തടയാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ‌

healthy food for healthy life

പ്രോട്ടീൻ ഭക്ഷണങ്ങൾ...

പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിച്ചാൽ തടിവയ്ക്കുമെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ ശരീരത്തിന് വളരെ അത്യാവശ്യമാണ്. ബട്ടർ, നട്സ്, പനീര്‍, ബീന്‍സ്, കോളിഫ്ളവർ, മുട്ട പോലുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ പ്രോട്ടീൻ നിലനിർത്താൻ സഹായിക്കും. ഇന്ന് മിക്കവരിലും പ്രോട്ടീന്റെ കുറവ് കണ്ട് വരുന്നു.  പ്രോട്ടീന്റെ കുറവ് മസ്തിഷ്കം ഉള്‍പ്പെടെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പ്രോട്ടീൻ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. ‌

healthy food for healthy life

സ്മൂത്തി ഏറെ നല്ലത്...

സ്മൂത്തി ജ്യൂസുകളെ കുറിച്ച് മിക്കവരും ആദ്യമായിട്ടാകും കേൾക്കുക. മിക്സഡ് ഫ്രൂട്ട് സ്മൂത്തി, ബനാന മാം​ഗോ സ്മൂത്തി, മാം​ഗോ റോബേസ്റ്റാ ഹണി സ്മൂത്തി, പെെനാപ്പിൾ മിൽക്ക് സ്മൂത്തി, മുന്തിരി പപ്പായ സ്മൂത്തി ഇങ്ങനെ പലതരത്തിലുള്ള സ്മൂത്തികളുണ്ട്. വിറ്റാമിനുകൾ, കാത്സ്യം എന്നിവ ധാരാളം അടങ്ങിയതാണ് സ്മൂത്തി.

healthy food for healthy life

Follow Us:
Download App:
  • android
  • ios