ഈ പ്രായത്തില്‍ പല്ലുകള്‍ നഷ്ടപ്പെട്ടാല്‍ ഹൃദ്രോഗത്തിന് സാധ്യത

രണ്ടോ അതിലധികമോ പല്ല് നഷ്ടപ്പെടുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മധ്യവയസ്സില്‍ പല്ല് നഷ്ടപ്പെടുന്നതാണ് ഹൃദ്രോഗത്തിന് 25 ശതമാനം സാധ്യത വര്‍ദ്ദിപ്പിക്കുന്നതെന്നാണ് അമേരിക്ക കേന്ദ്രീകരിച്ച് പഠനം നടത്തുന്ന സംഘത്തിന്‍റെ റിപ്പോര്‍ട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

45 നും 69നും ഇടയില്‍ പ്രായമുളളവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എട്ട് വര്‍ഷത്തിനിടയിലെ അവരുടെ പല്ല് നഷ്ടപ്പെട്ടതും ഹൃദയത്തിന്‍റെ ആരോഗ്യവും പഠന വിധോയമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

പഠനം നടത്തിയവരില്‍ ആദ്യഘട്ടത്തില്‍ 25 മുതല്‍ 32 പസല്ല് വരെ ഉണ്ടായിരുന്നു. രണ്ടോ അതിലധികമോ പല്ല് നഷ്ടപ്പെട്ട ഇവരില്‍ ഹൃദ്രോഗത്തിന് 23 ശതമാനം സാധ്യതയാണ് പഠനം കണ്ടെത്തിയത്. പല്ലിന്‍റെ ആരോഗ്യം ഹൃദയത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നേരത്തെയും പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.