ഹൃദയസ്തഭനം എന്നു പറയുന്നത് ഹൃദയാഘാതം മൂലം ഹൃദയം നൂറുശതമാനവും പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ്.
ഹൃദയസ്തഭനം എന്നു പറയുന്നത് ഹൃദയാഘാതം മൂലം ഹൃദയം നൂറുശതമാനവും പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍ ശ്വാസോഛ്വാസം കുറവായിരിക്കും, പള്‍സും ബിപിയുമൊന്നും ഉണ്ടാകില്ല. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ പകുതിയിലേറെയും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നുള്ള ആദ്യ ഒരു മണിക്കൂറിലാണ് സംഭവിക്കുന്നത്.
ഒരാള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ ആദ്യം എന്തുചെയ്യണമെന്ന് കൂടെ നില്‍ക്കുന്നവര്‍ക്ക് അറിയില്ല. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ വ്യക്തയെ ഇവിടെയെങ്കിലും ഇരുത്തിയിട്ട് തലയും തോളും തലയണവെച്ച് താങ്ങുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗിയുടെ ശ്വാസോച്ഛാസത്തിന്റേയും ഹൃദയമിടിപ്പിന്റേയും അവസ്ഥ മനസ്സിലാക്കണം. ശ്വസനപ്രവര്‍ത്തനവും ഹൃദയസ്പന്ദനവുമില്ലെങ്കില്‍ രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കി ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണം.
ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ആരും സഹായത്തിനില്ലെന്ന് കരുതുക. ഉടന്‍ ബോധക്ഷയം ഉണ്ടായെന്ന് വരാം. എന്നാല്‍ തളര്‍ച്ച ഉണ്ടാവുന്നെന്ന് സൂചന ലഭിക്കുമ്പോള്‍ തന്നെ ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക. അതിശക്തിയായി ചുമയ്ക്കണം. ഇതൊരു കാര്‍ഡിയാക് മസ്സാജിന്റെ പ്രയോജനം നല്‍കും.

