ഹോക്കി മത്സരത്തിന്‍റെ ഇടവേളകളില്‍ അവള്‍ കുഞ്ഞിന് മുലയൂട്ടി

First Published 31, Mar 2018, 11:25 PM IST
Hockey player breastfeeds her baby during game breaks like a total mom boss
Highlights
  • ഹോക്കി മത്സരത്തിന്‍റെ ഇടവേളകളില്‍ അവള്‍ കുഞ്ഞിന് മുലയൂട്ടി

മൂലയൂട്ടലിനെ കുറിച്ചു അതുമായി ബന്ധപ്പെട്ട സാമൂഹിക കാഴ്ചപ്പാടുകളും അടുത്തിടെ ഏറെ ചര്‍ച്ചയായതാണ്. മുലയൂട്ടലിനെ ഏത് രീതിയില്‍ സമീപിക്കണമെന്നതായിരുന്നു പ്രധാന ചര്‍ച്ച. മത്സരത്തിന്‍റെ ഇടവേളകളില്‍ തന്‍റെ കുഞ്ഞിന് മുലയൂട്ടിയ അമ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ലോകം മുഴുവന്‍ സ്നേഹത്തോടെ അവരെ വാഴ്ത്തുന്നു. 
ഹോക്കി താരമായ സേറ സ്മോള്‍ എന്ന ഹോക്കി താരമാണ് കളിക്കിടയില്‍ ലോക്കര്‍ റൂമിലിരുന്ന് തന്‍റെ എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടിയത്. തന്‍റെ മുലയൂട്ടല്‍ അനുഭവം മില്‍ക്കി വേ ലാക്ടേഷന്‍ സര്‍വീസിന്‍റെ ഫേസ്ബുക്ക് പേജാണ്  ഫേസ്ബുക്കില്‍ പങ്കുവച്ചത്. 

കളിക്കിടയില്‍ മുല ചുരത്തുന്നതായി  തനിക്ക് അനുഭവപ്പെട്ടിരുന്നു... ഇടവേളകളില്‍ താന്‍ കുഞ്ഞിന് മുലയൂട്ടി. അമ്മയാകുന്നത് ഒരു അത്ഭുതമാണ്. എന്‍റെ കുഞ്ഞിന് വേണ്ടത് ചെയ്യുന്നതിനൊപ്പം എന്‍റെ കാര്യങ്ങള്‍ ചെയ്യാനും കഴിയുന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്. നിങ്ങളുടെ എന്തുകാര്യമായാലും അത് മുലയൂട്ടിക്കൊണ്ടു തന്നെ സാധിക്കും.

കുഞ്ഞിനെ ചേര്‍ത്തുവച്ച് നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യും അങ്ങനെയെങ്കിലും ഇരുവരും എന്നും ഒരുപോലെ സന്തോഷമുള്ളവരായിരിക്കുമെന്നും സേറ പറയുന്നു. ആ ചിത്രവും അനുഭവവും ലോകം ഏറ്റെടുത്തപ്പോള്‍ ഏതൊരമ്മയും ചെയ്യുന്ന കാര്യങ്ങള്‍ മാത്രമെ താനും ചെയ്തുള്ളൂ എന്നായിരുന്നു സേറയുടെ പ്രതികരണം.കാനഡയിലെ ആല്‍ബര്‍ട്ട സംസ്ഥാനത്തില്‍ ഗ്രാന്‍ഡ് പ്രയറിയില്‍ സ്കീള്‍ ടീച്ചറാണ് സേറ. നാലാം വയസുമുതല്‍ ഹോക്കി കളിച്ചു തുടങ്ങിയതാണ് സേറ.

loader