Asianet News MalayalamAsianet News Malayalam

മുഖം തിളങ്ങാൻ നാല് തരം ക്യാരറ്റ് ഫേസ് പാക്കുകൾ

മുഖക്കുരു, വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ക്യാരറ്റ്. വീട്ടിൽ പരീക്ഷിക്കാവുന്ന നാല് തരം ക്യാരറ്റ് ഫേസ് പാക്കുകൾ പരിചയപ്പെടാം. 

Home made Carrot Face Packs for all skin types
Author
Trivandrum, First Published Nov 20, 2018, 3:37 PM IST

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നൽകാൻ ക്യാരറ്റ് ​ഗുണം ചെയ്യും.  പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിർത്താൻ സഹായിക്കും.  പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകൾക്ക് സാധിക്കും.

മുഖം കൂടുതൽ നിറം വയ്ക്കാനും ക്യാരറ്റ് സഹായിക്കുന്നു. ക്യാരറ്റ് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിട്ടാൽ നിറം വർധിക്കാൻ സഹായിക്കും. മുഖക്കുരു, വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ എന്നിവ അകറ്റാനും ക്യാരറ്റ് വളരെ നല്ലതാണ്. വീട്ടിൽ പരീക്ഷിക്കാവുന്ന നാല് തരം ക്യാരറ്റ് ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

പപ്പായ, ക്യാരറ്റ് ഫേസ് പാക്ക്...

മുഖം നിറം വയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പപ്പായ ക്യാരറ്റ് ഫേസ് പാക്ക്. ആദ്യം ഒരു ക്യാരറ്റും അൽപം പപ്പായയും പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് സ്പൂൺ പാൽ ക്യാരറ്റ് പേസ്റ്റിലേക്ക് ഒഴിക്കുക. ഈ പേസ്റ്റ് 20 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ തണുത്ത വെള്ളം ഉപയോ​ഗിച്ചോ കഴുകി കളയുക. 

ഹണി, ക്യാരറ്റ് ഫേസ് പാക്ക്...

വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും നല്ലതാണ് ഹണി ക്യാരറ്റ് ഫേസ് പാക്ക്. ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ തേനും ചേർത്ത് 15 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.

കറുവാപ്പട്ട, ക്യാരറ്റ് ഫേസ് പാക്ക്...

മുഖക്കുരു, മുഖത്തെ ചുളിവ് എന്നിവ മാറാൻ ഏറ്റവും നല്ലതാണ് കറുവാപ്പട്ട ക്യാരറ്റ് ഫേസ് പാക്ക്. രണ്ട് സ്പൂൺ ക്യാരറ്റ് ജ്യൂസും, രണ്ട് സ്പൂൺ തേനും, ഒരു സ്പൂൺ കറുവാപ്പട്ട പൊടി എന്നിവ ചേർത്ത് 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളമോ തണുത്ത വെള്ളമോ  ഉപയോ​ഗിച്ച് മുഖം കഴുകുക. ആഴ്ച്ചയിൽ നാല് തവണയെങ്കിലും ഇത് ചെയ്യുക. 

തെെര്, ക്യാരറ്റ് ഫേസ് പാക്ക്....

മുഖം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഫേസ് പാക്കാണ് ഇത്. അൽപം ക്യാരറ്റ് ജ്യൂസും, രണ്ട് സ്പൂൺ തെെരും, മൂന്ന് സ്പൂൺ മഞ്ഞൾ പൊടി എന്നിവ നല്ല പോലെ മിക്സ് ചെയ്ത ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക. ‌ആഴ്ച്ചയിൽ മൂന്ന് തവണ ഇത് ചെയ്യാൻ ശ്രമിക്കുക. 

Follow Us:
Download App:
  • android
  • ios