മുടികൊഴിച്ചിൽ തടയാൻ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് മുടിയിഴകള്‍ പൊട്ടുന്നതും അറ്റം കീറുന്നതും തടയാന്‍ സഹായിക്കും. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ പ്രദാനം ചെയ്യുകയും ചെയ്യും.

ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. താരൻ, വെള്ളം മാറ്റി ഉപയോ​ഗിക്കുക, സമ്മർദ്ദം അങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന 5 തരം എണ്ണകൾ ഏതൊക്കെയാണെന്ന് നോക്കാം...

വെളിച്ചെണ്ണ...

മുടികൊഴിച്ചിൽ തടയാൻ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് മുടിയിഴകള്‍ പൊട്ടുന്നതും അറ്റം കീറുന്നതും തടയാന്‍ സഹായിക്കും. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ പ്രദാനം ചെയ്യുകയും ചെയ്യും.

ലീവ് ഓയില്‍...

ചൂടുള്ള ഒലീവ് ഓയില്‍ തലയോട്ടിയില്‍ പുരട്ടി ഒന്നോ രണ്ടോ മണിക്കൂര്‍ വയ്ക്കുക. ഇതില്‍ ഈര്‍പ്പം നിലനിര്‍ത്താനും മുടി വേരുകള്‍ക്ക് ബലം ലഭിക്കാനും സഹായിക്കും.

ബദാം ഓയില്‍...

 വൈറ്റമിന്‍ ഡിയും ഇയും ധാരാളം അടങ്ങിയിട്ടുണ്ട് ബദാം ഓയിലില്‍. ഇത് മുടിയ്ക്ക് ഈര്‍പ്പം പകരുകയും ഡ്രൈ ആവുന്നത് തടയുകയും ചെയ്യും. താരൻ, പേൻ ശല്യം എന്നിവ അകറ്റാനും നല്ലൊരു പ്രതിവിധിയാണ് ബദാം ഓയിൽ. 

ആവണക്കെണ്ണ...

 മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമാണ് ആവണക്കണ്ണ. സ്ഥിരമായി ആവണക്കണ്ണ തലയില്‍ പുരട്ടുന്നത് തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ആവശ്യമായ ഓക്‌സിജന്‍ പ്രദാനം ചെയ്യുകയും ചെയ്യും. ഇത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തും.

കറ്റാര്‍വാഴയും വെളിച്ചെണ്ണയും...

 കറ്റാര്‍ വാഴയില്‍ ബാക്ടീരിയയ്ക്കും ഫംഗസിനും എതിരെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളുണ്ട്. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. കറ്റാര്‍ വാഴ നീരും വെളിച്ചെണ്ണയും കൂട്ടി യോജിപ്പിച്ച് തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ആഴ്ച്ചയിൽ മൂന്ന് തവണ ഇത് പുരട്ടാം.