പല്ലിലെ കറ മാറ്റാൻ ഏറ്റവും നല്ലതാണ് ഉപ്പും നാരങ്ങ നീരും. പല്ലിലെ കറ മാറ്റാന്‍ ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് നാരങ്ങ നീര്. നാരങ്ങ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് അത് കൊണ്ട് പല്ല് തേയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു.
പല്ലിലെ കറ പലർക്കും വലിയ പ്രശ്നമാണ്. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പല കാരണങ്ങൾ കൊണ്ടാണ് പല്ലിൽ കറയുണ്ടാകുന്നത്. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കണം. ദന്തസംരക്ഷണം കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് വില്ലനായി മാറുന്നത്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ പല്ലിലെ കറ എങ്ങനെ മാറ്റാനാകുമെന്ന് നോക്കാം.
1. ഉപ്പും നാരങ്ങ നീരും
പല്ലിലെ കറമാറ്റാൻ ഏറ്റവും നല്ലതാണ് ഉപ്പും നാരങ്ങ നീരും. നാരങ്ങ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് അത് കൊണ്ട് പല്ല് തേയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒരാഴ്ച്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉപ്പും നാരങ്ങ നീരും.

2. വെളിച്ചെണ്ണ
കേശസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനും മാത്രമല്ല. ദന്തസംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. പല്ലിൽ പറ്റിപ്പിടിച്ച കറയേ ഇളക്കാന്‍ വെളിച്ചെണ്ണ വളരെ നല്ലതാണ്. വെളിച്ചെണ്ണ കൊണ്ട് വായില്‍ അല്‍പ നേരം കവിള്‍ കൊള്ളുന്നത് എന്തുകൊണ്ടും നല്ലതാണ്. പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിച്ച് ബലം കൂട്ടാനും വെളിച്ചെണ്ണ ഏറെ നല്ലതാണ്.

3. ബേക്കിംഗ് സോഡ
പല്ലിലെ കറമാറ്റാൻ ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡ. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു. ദിവസവും ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കാൻ ശ്രമിക്കുക.

4. കടുകെണ്ണ
ദന്തസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് കടുകെണ്ണ. കടുകെണ്ണ പല വിധത്തിലുള്ള ദന്തസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ കറയെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് കടുകെണ്ണ. കടുകെണ്ണയുപയോഗിച്ച് അല്‍പ നേരം കവിള്‍ കൊള്ളാം. എന്നും രണ്ട് നേരം ഇത് ചെയ്യുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു.

