അണുക്കളെ നശിപ്പിക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് ടീ ട്രീ ഒായിൽ. കട്ടിയിലുള്ള വെളുത്ത ഡിസ്ചാര്‍ജ് അണുബാധയുടെ മറ്റൊരു ലക്ഷണമാണ്.

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്നമാണ് യോനിയിലെ അണുബാധ.അണുബാധ മാറാൻ പലതരത്തിലുമുള്ള ക്രീമുകളും സോപ്പുകളും ഉപയോ​ഗിച്ച് കാണും.പക്ഷേ ഫലം ഉണ്ടായി കാണില്ല. വജൈനയില്‍ ആരോഗ്യത്തെ സഹായിക്കുന്ന ധാരാളം ബാക്ടീരിയകളുണ്ട്. ഇവ യോനീഭാഗത്തെ അസിഡിറ്റി നില നിര്‍ത്തുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ അധികമാകുമ്പോഴാണ് അണുബാധയുണ്ടാകാറുള്ളത്. ഗര്‍ഭകാലത്തും അതുപോലെ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സമയത്തും അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

യോനീഭാഗം വൃത്തിയായി സൂക്ഷിക്കാത്തതാണ് അണുബാധ ഉണ്ടാകാനുള്ള പ്രധാനകാരണം. ഈർപ്പമുള്ള അടിവസ്ത്രങ്ങൾ ഉപയോ​ഗിച്ചാൽ അണുവാധ ഉണ്ടാകാം. വീര്യം കൂടിയ സോപ്പ്, ബോഡി വാഷ് ലോഷനുകള്‍ എന്നിവയും അണുബാധയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. വീര്യം കുറഞ്ഞ് ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കേണ്ടതും വളരെ പ്രധാനം.

യോനീഭാഗം ചൊറിഞ്ഞ് തുടങ്ങിയാൽ അപ്പോൾ വിചാരിക്കുക അണുബാധയുടെ തുടക്കമാണെന്ന്. കട്ടിയിലുള്ള വെളുത്ത ഡിസ്ചാര്‍ജ് അണുബാധയുടെ മറ്റൊരു ലക്ഷണമാണ്. യോനീഭാഗം നനവില്ലാതെ വൃത്തിയായി സൂക്ഷിക്കുക, വീര്യം കുറഞ്ഞ സോപ്പുപയോഗിക്കുക, ധാരാളം വെള്ളം കുടിയ്ക്കുക, കോട്ടൺ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അണുബാധ അകറ്റി നിര്‍ത്താനാകും.

 അണുബാധ കുറയ്ക്കാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്. മുട്ടയുടെ വെള്ള ചൊറിച്ചിലുള്ള ഭാ​ഗത്ത് തേച്ച് പിടിപ്പിക്കുന്നത് അണുബാധ കുറയാൻ നല്ലതാണ്. വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുന്നത് ചൊറിച്ചിൽ മാറാൻ ​ഗുണം ചെയ്യും. അണുക്കളെ നശിപ്പിക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് ടീ ട്രീ ഒായിൽ. കുളിക്കുന്നതിന് മുമ്പ് യോനിയിൽ തേച്ചിടാം. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.