ഫ്രീസറിൽ തണുപ്പിച്ച ഇറച്ചി വാങ്ങുന്നതിനേക്കാളും ഫ്രഷായിട്ടുള്ള ഇറച്ചി വാങ്ങുന്നതാണ് നല്ലത്.

ഇറച്ചി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. കറിയും പൊരിച്ചതും തുടങ്ങി പലതരം വ്യത്യസ്തമായ രീതിയിൽ ഇറച്ചി വെക്കാറുണ്ട്. എന്നാൽ ഇറച്ചിയുടെ രുചി നന്നായി ലഭിക്കണമെങ്കിൽ ശരിയായ രീതിയിൽ ഇത് വേവിക്കേണ്ടതുണ്ട്. ഇറച്ചി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ ഇവയാണ്.

നല്ല ഇറച്ചി വാങ്ങിക്കാം

ഫ്രീസറിൽ തണുപ്പിച്ച ഇറച്ചി വാങ്ങുന്നതിനേക്കാളും ഫ്രഷായിട്ടുള്ള ഇറച്ചി വാങ്ങുന്നതാണ് നല്ലത്. കേടുവന്ന ഇറച്ചിയിൽ എത്ര മസാലയിട്ടാലും രുചി ലഭിക്കുകയില്ല. അതിനാൽ തന്നെ ഇറച്ചി വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാം.

പെരട്ടി വെയ്ക്കാം

ഒരിക്കലും പെരട്ടാതെ ചിക്കൻ വേവിക്കരുത്. ഉപ്പുവെള്ളത്തിലും സുഗന്ധവ്യഞ്ജനങ്ങളിലും മുക്കിവയ്ക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇറച്ചി അമിതമായി വേവുന്നത് തടയാനും ഈർപ്പം നിലനിർത്താനും ഇത് സഹായിക്കുന്നു.

സമമായി മുറിച്ചെടുക്കാം

അസമമായി മുറിച്ചെടുത്ത ഇറച്ചി നന്നായി വേവാതിരിക്കാനോ അല്ലെങ്കിൽ അമിതമായി വേവാനോ കാരണമാകുന്നു. പാചകം തുല്യമാകുന്നതിനും നല്ല രുചി ലഭിക്കാനും ഇറച്ചി തുല്യ കഷണങ്ങളായി മുറിക്കാൻ ശ്രദ്ധിക്കണം.

പാകം ചെയ്യുമ്പോൾ മൂടി വയ്ക്കാം

ഇറച്ചി പാകം ചെയ്യുമ്പോൾ, പാത്രം മൂടിവയ്ക്കേണ്ടത് പ്രധാനമാണ്. ഇത് മൂടി ആവിയിൽ മുങ്ങാനും ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇറച്ചി വരണ്ട് പോകുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു.