വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്ട്രിംഗ് ഓഫ് പേൾസ്. ഹാങ്ങിങ് പോട്ടിൽ വളർത്തുന്നതാണ് കൂടുതൽ ഭംഗി നൽകുന്നത്.
പലതരം നിറത്തിലും ആകൃതിയിലും ചെടികൾ ഇന്ന് ലഭ്യമാണ്. വീടിനെ മനോഹരം ആക്കുന്നതിനൊപ്പം വായുവിനെ ശുദ്ധീകരിക്കാനും സമാധാനം പ്രധാനം ചെയ്യാനും ചെടികൾക്ക് സാധിക്കും. എന്നാൽ ഓരോ ചെടിക്കും വ്യത്യസ്തമായ പരിചരണമാണ് വേണ്ടത്. വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്ട്രിംഗ് ഓഫ് പേൾസ്. ഹാങ്ങിങ് പോട്ടിൽ വളർത്തുന്നതാണ് കൂടുതൽ ഭംഗി നൽകുന്നത്. സ്ട്രിംഗ് ഓഫ് പേൾസ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
- പോട്ടിങ്
നല്ല ഇളകിയ നീർവാർച്ചയുള്ള മണ്ണിലാണ് സ്ട്രിംഗ് ഓഫ് പേൾസ് വളർത്തേണ്ടത്. മണ്ണിൽ കോക്കോപീറ്റ് കൂടെ ചേർത്താൽ ചെടി നന്നായി വളരും. ചെറുത് മുതൽ മീഡിയം സൈസിലുള്ള പൊട്ടുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
2. വെള്ളം
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ വളരുന്ന സക്കുലന്റാണ് സ്ട്രിംഗ് ഓഫ് പേൾസ്. അതിനാൽ തന്നെ ചെടിക്ക് എപ്പോഴും വെള്ളം ഒഴിക്കേണ്ടി വരുന്നില്ല. രണ്ടാഴ്ച കൂടുമ്പോൾ ചെടിക്ക് വെള്ളമൊഴിക്കാം. അതേസമയം അമിതമായി വെള്ളം ഒഴിക്കരുത്.
3. താപനിലയും ഈർപ്പവും
ചൂടുള്ള കാലാവസ്ഥകളിലും ഈ ചെടി വളരും. ഈർപ്പമുള്ള സാഹര്യങ്ങളിലും ചെടി നന്നായി വളരുന്നു.
4. സൂര്യപ്രകാശം
വീടിന് പുറത്തും അകത്തും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്ട്രിംഗ് ഓഫ് പേൾസ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ ബാൽക്കണിയിലോ അല്ലെങ്കിൽ ജനാലയുടെ വശത്തോ ഇത് വളർത്താവുന്നതാണ്.
5. വെട്ടിവിടാം
കേടുവന്നതും പഴുത്തതുമായ ഇലകൾ ഇടയ്ക്കിടെ വെട്ടിവിടാൻ ശ്രദ്ധിക്കണം. ഇത് ചെടി നന്നായി വളരാൻ സഹായിക്കുന്നു.


