അടുക്കളയിൽ ഉറുമ്പ് വരുന്നതിനെ തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണ സാധനങ്ങൾ അടുക്കളയിലുണ്ട്. ഇത് മണത്ത് ഉറുമ്പുകൾ സ്ഥിരമായി ഭക്ഷണം തേടിയെത്തുന്നു. എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും ഇത് പിന്നെയും വന്നുകൊണ്ടേയിരിക്കും. അടുക്കളയിലെ ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
- പഞ്ചസാര പാത്രത്തിന് അരികിലാണ് എപ്പോഴും ഉറുമ്പിന്റെ ശല്യം ഉണ്ടാവുന്നത്. പഞ്ചസാര എടുത്തതിന് ശേഷം പാത്രം ശരിയായ രീതിയിൽ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് ഉറുമ്പ് കയറുന്നതിനെ തടയുന്നു.
2. പാത്രത്തിന് പുറത്ത് പഞ്ചസാര പറ്റിയിരിപ്പുണ്ടെങ്കിൽ വെള്ളം ഉപയോഗിച്ച് തുടച്ചെടുക്കണം. ഇല്ലെങ്കിൽ ഉറുമ്പ് പിന്നെയും വരാൻ സാധ്യതയുണ്ട്.
3. പഞ്ചസാര പാത്രത്തിന് അകത്ത് ഗ്രാമ്പു ഇടുന്നത് ഉറുമ്പ് വരുന്നതിനെ തടയാൻ സഹായിക്കുന്നു. ഇതിന്റെ ശക്തമായ ഗന്ധം ഉറുമ്പുകൾക്ക് പറ്റാത്തതാണ്.
4. നാരങ്ങ അല്ലെങ്കിൽ വിനാഗിരി ഉപയോഗിച്ചും ഉറുമ്പ് വരുന്ന സ്ഥലങ്ങൾ തുടച്ചെടുക്കാം. ഇത് ഉറുമ്പിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
5. ഉറുമ്പ് വരാറുള്ള സ്ഥലങ്ങളിൽ കുറച്ച് മഞ്ഞൾപ്പൊടിയോ മുളക് പൊടിയോ വിതറുന്നത് ഉറുമ്പ് വരുന്നതിനെ തടയാൻ സാധിക്കും.
6. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയുള്ള സ്ഥലങ്ങളിൽ ഉറുമ്പിന്റെ ശല്യം ഉണ്ടാവുകയില്ല.
7. അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ ഒരിക്കലും തുറന്ന് സൂക്ഷിക്കരുത്. ഇത് ഉറുമ്പിനെ ആകർഷിക്കുകയും അവ അടുക്കളയിൽ തന്നെ ചുറ്റിപറ്റി നിൽക്കാൻ കാരണമാവുകയും ചെയ്യുന്നു.


