വീടിന്റെ ഇന്റീരിയറിന് ഭംഗി കിട്ടാൻ വേണ്ടി നമ്മൾ ഇൻഡോർ പ്ലാന്റുകൾ വളർത്താറുണ്ട്. വീട്ടിൽ വളർത്തുന്നതിൽ കൂടുതൽ പ്രചാരമേറിയവയാണ് സ്‌നേക് പ്ലാന്റുകൾ
വീടിന്റെ ഇന്റീരിയറിന് ഭംഗി കിട്ടാൻ വേണ്ടി നമ്മൾ ഇൻഡോർ പ്ലാന്റുകൾ വളർത്താറുണ്ട്. വീട്ടിൽ വളർത്തുന്നതിൽ കൂടുതൽ പ്രചാരമേറിയവയാണ് സ്‌നേക് പ്ലാന്റുകൾ. പലതരത്തിലുള്ള ഇനങ്ങളിലും ആകൃതിയിലുമൊക്കെയാണ് സ്‌നേക് പ്ലാന്റുകൾ ഉള്ളത്. വ്യത്യസ്തമായ ഇനങ്ങളാണെങ്കിലും ഇവയുടെ പരിചരണം എല്ലാത്തിനും ഒരുപോലെ തന്നെയാണ്. ഇൻഡോർ പ്ലാന്റായി വളർത്തുന്ന സ്‌നേക് പ്ലാന്റ് വളരണമെങ്കിൽ ആവശ്യമായ വെളിച്ചം ഉണ്ടായിരിക്കണം. വെളിച്ചം ലഭ്യമായെങ്കിൽ മാത്രമേ ഇലകൾ സമൃദ്ധമായി വളരുകയുള്ളു. സൂര്യപ്രകാശം കിട്ടുന്ന തരത്തിലുള്ള സ്ഥലങ്ങളിലാണ് സ്‌നേക് പ്ലാന്റ് വളർത്തേണ്ടത്. എന്നാൽ എത്രതോതിലാണ് വെളിച്ചം ആവശ്യമെന്നത് അറിയേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
1. നിരന്തരമായി ചെടിയെ നിരീക്ഷിച്ച് ആവശ്യമായ വെളിച്ചവും പരിപാലനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
2. ചെടി ചരിയാൻ തുടങ്ങിയാൽ അവ കൃത്യമായ രീതിയിൽ ക്രമീകരിക്കണം. അല്ലെങ്കിൽ ശരിയായ രീതിയിലുള്ള വെളിച്ചവും വളർച്ചയും ലഭിക്കണമെന്നില്ല.
3. കുറഞ്ഞ വെളിച്ചം സ്‌നേക് പ്ലാന്റുകളുടെ വളർച്ചയ്ക്ക് തടസ്സമാകും. അതിനാൽ ഗ്രോ ലൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
4. ചെടിയിൽ ഇലകൾ തൂങ്ങികിടക്കുന്നുണ്ടെങ്കിൽ അത് വെളിച്ചത്തിന്റെ അഭാവം മൂലവും വളർച്ച മുരടിച്ചതിന്റെ കാരണവുമാകാം.
5. സ്‌നേക് പ്ലാന്റുകൾക്ക് വെളിച്ചം ആവശ്യമാണെങ്കിലും അധികമായി വെട്ടം ലഭിച്ചാൽ ഇലകൾ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.
6. ജനാല ഇല്ലാത്ത മുറിയിൽ സ്‌നേക് പ്ലാന്റ് വളർത്താൻ സാധിക്കും. എന്നാൽ പരിചരണത്തിനും വളർച്ചയ്ക്കും ആംബിയെന്റ് ലൈറ്റുകൾ അത്യാവശ്യമാണ്.
7. അധികമായി പരിചരണത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ട് തന്നെ തുടക്കകാർക്കും എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് സ്‌നേക് പ്ലാന്റ്.
