ചുമരിനോട് ചേർത്ത് ഫർണിച്ചറുകൾ ഇടുന്നത് ഒഴിവാക്കണം. ഇത് മുറിക്ക് കൂടുതൽ സ്‌പേസ് നൽകുമെങ്കിലും സ്ഥലം ഒഴിഞ്ഞുകിടക്കുന്നതുപോലെ തോന്നിക്കുന്നു.
വീടൊരുക്കാൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. എങ്ങനെയൊക്കെ അലങ്കരിക്കാൻ സാധിക്കുമോ അതൊക്കെ ചെയ്യുന്നവരാണ് നമ്മൾ. ഇഷ്ടമുള്ള നിറങ്ങൾ നൽകിയും, അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് അലങ്കരിച്ചും വീട് മനോഹരമാക്കാറുണ്ട്. വീട് അലങ്കരിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
- അമിതമായ അലങ്കാര വസ്തുക്കൾ
കാണുന്നതെന്തും വാങ്ങിക്കൂട്ടി വീട് അലങ്കരിക്കരുത്. ലളിതമായ രീതിയിലാവണം വീട് അലങ്കരിക്കേണ്ടത്. ഒരുപാട് സാധനങ്ങൾ ഉപയോഗിച്ച് വീടൊരുക്കുമ്പോൾ ഭംഗിയുണ്ടാവുകയില്ല. ഇത് മുറി നിറഞ്ഞിരിക്കുന്നതുപോലെ തോന്നിക്കുന്നു. ഭംഗിയുള്ള വസ്തുക്കൾ മാത്രം തെരഞ്ഞെടുക്കാം.
2. ലൈറ്റിങ്
വീട് അലങ്കരിക്കുന്നതിൽ ലൈറ്റ് ഫിറ്റിങ്‌സുകൾ പ്രധാന പങ്കുവഹിക്കുന്നു. വീടിന്റെ ഭംഗി നിലനിർത്താനും നല്ല പ്രകാശം ലഭിക്കാനും ലൈറ്റുകൾ കൃത്യമായി ഫിറ്റ് ചെയ്യേണ്ടതുണ്ട്. ഓരോ മുറിയുടെയും സ്വഭാവം അനുസരിച്ചാണ് ലൈറ്റുകൾ നൽകേണ്ടത്.
3. ഫർണിച്ചർ
ഫർണിച്ചർ തെരഞ്ഞെടുക്കുമ്പോഴും അത് വീടിനുള്ളിൽ സെറ്റ് ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. വീടിന്റെ ആംബിയൻസിന് ചേരുന്ന ഫർണിച്ചറുകൾ വാങ്ങിക്കാം. അതേസമയം ചുമരിനോട് ചേർത്ത് ഫർണിച്ചറുകൾ ഇടുന്നത് ഒഴിവാക്കണം. ഇത് മുറിക്ക് കൂടുതൽ സ്‌പേസ് നൽകുമെങ്കിലും സ്ഥലം ഒഴിഞ്ഞുകിടക്കുന്നതുപോലെ തോന്നിക്കുന്നു.
4. നിറങ്ങൾ നൽകുമ്പോൾ
വീടിന് നിറം നൽകുമ്പോഴും സാധനങ്ങൾ വാങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. വീടിന് ചേരുന്ന അതേ നിറത്തിലുള്ള അലങ്കാര വസ്തുക്കളോ ഫർണിച്ചറുകളോ വാങ്ങിക്കരുത്. പകരം പെയിന്റ് ചെയ്തിരിക്കുന്ന നിറത്തിനോട് ചേരുന്ന നിറങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
5. കർട്ടൻ
വീടിന് കർട്ടൻ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. മുറിക്ക് നൽകിയിരിക്കുന്ന നിറത്തിനനുസരിച്ച്, അതിനു ചേരുന്ന നിറത്തിലുള്ള കർട്ടനുകൾ തെരഞ്ഞെടുക്കണം. ഇത് മുറിയുടെ ഭംഗി കൂട്ടാൻ സഹായിക്കുന്നു.


