ശരിയായ രീതിയിൽ സൂക്ഷിക്കാതെയും കഴുകാതെയുമിരുന്നാൽ വെള്ള വസ്ത്രങ്ങളിൽ മങ്ങലേൽക്കാൻ കാരണമാകുന്നു. വസ്ത്രങ്ങൾ തിളക്കമുള്ളതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. 

കറയും അഴുക്കും പറ്റാതെ വെള്ള വസ്ത്രങ്ങൾ സൂക്ഷിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ശരിയായ രീതിയിൽ സൂക്ഷിക്കാതെയും കഴുകാതെയുമിരുന്നാൽ വെള്ള വസ്ത്രങ്ങളിൽ മങ്ങലേൽക്കാൻ കാരണമാകുന്നു. വസ്ത്രങ്ങൾ തിളക്കമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

  1. മറ്റു തുണികൾക്കൊപ്പം വെള്ള വസ്ത്രങ്ങൾ കഴുകുന്നത് ഒഴിവാക്കാം. ഒരുമിച്ച് കഴുകുമ്പോൾ മറ്റു തുണികളിലെ നിറവും അഴുക്കും ഇതിൽ പറ്റിപിടിക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇവ പ്രത്യേകം കഴുകാൻ ശ്രദ്ധിക്കണം. ചൂട് വെള്ളം ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. അതേസമയം ലേബൽ വായിച്ചതിന് ശേഷം വസ്ത്രങ്ങൾ കഴുകാൻ ശ്രദ്ധിക്കണം.

2. വെള്ള വസ്ത്രങ്ങളിൽ കറ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴുകുന്നതിന് മുമ്പ് വസ്ത്രത്തിലെ കറ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. അല്ലാതെ കഴുകുമ്പോൾ കറ ശരിക്കും പോകണമെന്നില്ല. അതേസമയം മങ്ങിപ്പോയ വസ്ത്രങ്ങൾ തിളക്കമുള്ളതാക്കാൻ ബ്ലീച്ചിൽ മുക്കിവെച്ചാൽ മതി. അമിതമായി ബ്ലീച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കാം.

3. ഏതെങ്കിലും സോപ്പ് പൊടി ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകാൻ പാടില്ല. വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാത്ത സോപ്പ് പൊടി തെരഞ്ഞെടുക്കാം. എന്നാൽ അമിതമായി ഉപയോഗിക്കാൻ പാടില്ല. ഇത് വസ്ത്രങ്ങളിൽ പറ്റിയിരിക്കാൻ കാരണമാകുന്നു.

4. വസ്ത്രങ്ങൾ മൃദുലമാക്കാൻ ഉപയോഗിക്കുന്ന ലിക്വിഡുകൾ ഒഴിവാക്കാം. ഇത് വെള്ള വസ്ത്രങ്ങളിൽ കറയുണ്ടാവാൻ കാരണമാകുന്നു. ഇതിന് പകരം വിനാഗിരി ഉപയോഗിക്കാം. ഇത് പാടുകളെ അകറ്റുകയും വസ്ത്രങ്ങൾ അണുവിമുക്തമാക്കാനും സഹായിക്കുന്നു.

5. കഴുകിയാൽ മാത്രം പോര വസ്ത്രങ്ങൾ നന്നായി ഉണക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ വസ്ത്രങ്ങൾ പൂർണമായും വൃത്തിയായെന്ന് പറയാൻ സാധിക്കുകയുള്ളൂ. സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ തൂക്കിയിടാം. ഇത് വസ്ത്രങ്ങൾ എളുപ്പം ഉണങ്ങി കിട്ടാൻ സഹായിക്കുന്നു.