ബാൽക്കണിയിൽ ചെടികൾ വളർത്തുന്നതിലൂടെ ചുറ്റും സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. എന്നാൽ ശരിയായ രീതിയിലുള്ള പരിചരണം നൽകിയില്ലെങ്കിൽ ഇവ നന്നായി വളരുകയില്ല. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം.

വീടിന്റെ മനോഹരമായ ഇടങ്ങളിൽ ഒന്നാണ് ബാൽക്കണി. വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ ബാൽക്കണിയിൽ പോയി ഇരിക്കുന്ന ശീലവും ചിലർക്കുണ്ട്. ഇതിനൊപ്പം ചെടികൾ കൂടെ വളർത്തിയാൽ ബാൽക്കണിയിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. എന്നാൽ ചെടികൾ നന്നായി വളരണമെങ്കിൽ അതിനനുസരിച്ച് പരിചരണവും നൽകേണ്ടതുണ്ട്. ബാൽക്കണിയിൽ ചെടികൾ നന്നായി വളരാൻ ഇങ്ങനെ ചെയ്താൽ മതി.

1.വെളിച്ചവും സ്ഥലവും

എപ്പോഴും സൂര്യപ്രകാശം ലഭിക്കുന്ന ഇടമാണ് ബാൽക്കണി. ചില സമയങ്ങളിൽ വെളിച്ചം കൂടുതലും എന്നാൽ മറ്റുചിലപ്പോൾ കുറഞ്ഞ വെളിച്ചവും ആയിരിക്കും ഉണ്ടാവുക. ഇത് ചെടിയുടെ നല്ല വളർച്ചയ്ക്ക് തടസ്സമാകുന്നു. കൂടാതെ ആവശ്യത്തിനുള്ള സ്ഥലം ഇല്ലെങ്കിലും ചെടികൾ നന്നായി വളരുകയില്ല.

2. മണ്ണും പോട്ടും

ബാൽക്കണിയിൽ ചെടികൾ മിക്കപ്പോഴും പോട്ടിലാണ് വളർത്താറുള്ളത്. നല്ല പോഷക ഗുണമുള്ള, നീർവാർച്ചയുള്ള മണ്ണിലാവണം ചെടികൾ വളർത്തേണ്ടത്. കൂടാതെ നല്ല ആഴമുള്ള പോട്ടും ചെടികൾ വളർത്താൻ തെരഞ്ഞെടുക്കാം. ഇല്ലെങ്കിൽ വേരുകൾ ശരിയായ രീതിയിൽ വളരുകയില്ല.

3. സൂര്യപ്രകാശം

സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്ക് ചെടികൾ മാറ്റിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാം. ഇത് ഇലകൾ കരിഞ്ഞുപോകാൻ കാരണമാകുന്നു.

4. പോഷകഗുണമുള്ള മണ്ണ്

കമ്പോസ്റ്റ്, പെരിലൈറ്റ്, കൊക്കോപീറ്റ്‌ തുടങ്ങിയവ മണ്ണിൽ ചേർക്കുന്നത് നല്ലതാണ്. ഇത് വേരുകൾ നശിക്കുന്നതിനെ തടയുന്നു. ഇതിനൊപ്പം ജൈവ വളങ്ങൾ ഉപയോഗിക്കുന്നതും ചെടി നന്നായി വളരാൻ സഹായിക്കുന്നു.

5. വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കാം

ചെടികൾക്ക് വെള്ളം ആവശ്യമാണെങ്കിലും, വെള്ളം അമിതമായി ഒഴിക്കാനോ എന്നാൽ കുറയാനോ പാടില്ല. അതിരാവിലെയും വൈകുന്നേരങ്ങളിലും വെള്ളം ഒഴിക്കുന്നതാണ് ഉചിതം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാൽക്കണിയിൽ ചെടികൾ തഴച്ചു വളരും.