ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും തങ്ങി നിൽക്കുമ്പോൾ പലതരം അണുക്കൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ദിവസവും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് ഇവിടെയാണ്. 

വീട്ടിൽ ഏറ്റവും കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവുന്ന സ്ഥലമാണ് അടുക്കള. ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും തങ്ങി നിൽക്കുമ്പോൾ പലതരം അണുക്കൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ദിവസവും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാകുന്നത് ഇവിടെയാണ്.

1.കൗണ്ടർടോപ്

അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്ന സ്ഥലം കൗണ്ടർടോപ്പാണ്. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ നമ്മൾ കൗണ്ടർടോപ്പിൽ സൂക്ഷിക്കാറുണ്ട്. അതിനാൽ തന്നെ ഇവിടെ കറയും അണുക്കളും ധാരാളം ഉണ്ടാകുന്നു. അതേസമയം വ്യത്യസ്തമായ മെറ്റീരിയലുകളിലാണ് കൗണ്ടർടോപ്പുള്ളത്. ഓരോന്നിനും അതിനനുസരിച്ചുള്ള പരിപാലനവും നൽകേണ്ടതുണ്ട്.

2. കട്ടിങ് ബോർഡ്

മൽസ്യം, മാംസം പച്ചക്കറികൾ തുടങ്ങിയവ എളുപ്പത്തിൽ മുറിക്കാൻ കട്ടിങ് ബോർഡ് ആവശ്യമാണ്. അതിനാൽ തന്നെ ഇതിൽ ധാരാളം അണുക്കളും ഉണ്ടാവുന്നു. ഓരോ ഉപയോഗം കഴിയുമ്പോഴും കട്ടിങ് ബോർഡ് നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിൽ കറയും അണുക്കളും പറ്റിയിരിക്കുകയും അത് ഭക്ഷണത്തിൽ പടരുകയും ചെയ്യുന്നു.

3. ക്യാബിനറ്റ്

ക്യാബിനറ്റിലും ധാരാളം അണുക്കളും അഴുക്കും ഒളിഞ്ഞിരിപ്പുണ്ട്. മാസങ്ങളോളം വൃത്തിയാക്കാതിരിക്കുമ്പോൾ ഇതിൽ പൊടിപടലങ്ങളും അഴുക്കും അടിഞ്ഞുകൂടുന്നു. അതിനാൽ തന്നെ ഇത് ഇടയ്ക്കിടെ വൃത്തിയാക്കാൻ മറക്കരുത്.

4. ഉപകരണങ്ങൾ

ഫ്രിഡ്ജ്, ഓവൻ, ഗ്യാസ് സ്റ്റൗ എന്നിവയിൽ അഴുക്കും കറയും അതോടൊപ്പം അണുക്കളും ധാരാളം ഉണ്ടാവുന്നു. ഇത്തരം ഉപകരണങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ അണുക്കൾ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.