മനുഷ്യശരീരത്തിന് വേണ്ട പോഷണഗുണങ്ങൾ സമ്പൂർണമായി അടങ്ങിയെന്നതിനാൽ പാലിനെ സമീകൃത ആഹാരം എന്ന വിശേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാൽസ്യം, വിറ്റാമിൻ ഡി, പൊട്ടാസ്യം തുടങ്ങിയ ഒട്ടേറെ ഗുണഗണങ്ങളാണ് പാലിന്‍റെ ഉള്ളടക്കം. എന്നാൽ ചിലർ ചൂടുള്ള പാൽ കുടിക്കാൻ ശ്രദ്ധിക്കുമ്പോള്‍ ചിലർ തെരഞ്ഞെടുക്കുന്നത് തണുത്ത പാൽ ആണ്.

ചൂടുപാൽ ചൂടാക്കുന്നതോടെ രാസപരമായി മാറ്റത്തിന് വിധേയമാകാനുള്ള സാധയതയും അതുവഴി പോഷകഗുണത്തിൽ മാറ്റം വരാനുമുള്ള സാധ്യതകൾ ഉണ്ട്. അതെസമയം, തണുത്ത പാൽ പോഷകഗുണത്തിൽ മാറ്റം വരാതെ നിൽക്കുന്നു. ഇവ രണ്ടും തെരഞ്ഞെടുത്ത് കുടിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? ഇവ ഒാരോരുത്തർക്കും വ്യത്യസ്ത പോഷണമാണോ നൽകുന്നത്? ഒന്ന് മറ്റൊന്നിനേക്കാൾ ആരോഗ്യദായകമാണോ? ഇൗ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ തേടിയിട്ടുണ്ടോ? ചൂടുപാലിന്‍റെയും തണുത്ത പാലിന്‍റെയും ഗുണം കാലാവസ്ഥ, സമയം എന്നിവ ആശ്രയിച്ചാണിരിക്കുന്നതെന്നാണ് മൈക്രോബയോട്ടിക് ന്യൂട്രിഷ്യനിസ്റ്റുകൾ പറയുന്നത്.

തണുത്ത പാൽ വേനൽ കാലത്ത് പകൽ സമയങ്ങളിൽ ഗുണകരമാണ്. എന്നാൽ തണുപ്പ് കാലത്ത് തണുത്ത പാൽ ഒഴിവാക്കുകയും പകരം മഞ്ഞൾ മിശ്രിതമുള്ള ചൂടുപാൽ കുടിക്കുകയും ചെയ്യാം. തെറ്റായ സമയവും അനുയോജ്യമല്ലാത്ത കാലാവസ്ഥയിലും പാൽ കുടിക്കുന്നത് കഫം നിറയാനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും.
ചൂടുപാൽ എപ്പോൾ ഗുണകരം ?
വേഗത്തിൽ ദഹിക്കുന്നുവെന്നതാണ് ചൂടുപാലിന്‍റെ പ്രധാന ഗുണം. വയറിളക്കം പോലുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കാനും സാധിക്കും.
ചൂടുള്ള പാൽ/ തിളപ്പിച്ചാറിയ പാൽ അതിലെ അമിനോ ആസിഡിന്‍റെ സാന്നിധ്യത്താൽ മികച്ച ഉറക്കത്തിന് സഹായിക്കുന്നു. ഇൗ അമിനോ ആസിഡ് ഉൽപ്പാദിപ്പിക്കുന്ന സെറോടോൺ, മെലാടോണിൻ എന്നീ രാസപദാർഥങ്ങൾ നന്നായി ഉറങ്ങാൻ സഹായകമാണ്.

തണുത്ത പാൽ എങ്ങനെ ഗുണകരം ?
തണുത്ത പാൽ അത്ഭുതപ്പെടുത്തുന്ന പാനീയ ഒൗഷധമാണ്. എരിച്ചിൽ കാരണമുള്ള അസിഡിറ്റിക്ക് മികച്ച പ്രതിവിധിയാണിത്.
എല്ലാറ്റിലുമപരി ഉയർന്ന കാൽസ്യത്തിന്‍റെ അളവ് ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉയർന്ന ആസിഡിന്‍റെ അംശത്തെ ആഗിരണം ചെയ്യുകയും അതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയാനും സഹായിക്കും. ഇതിൽ അടങ്ങിയ ഇലക്ട്രോലൈറ്റിന്റെ അംശം ശരീരത്തിലെ നിർജലീകരണത്തെ പ്രതിരോധിക്കും. അതിരാവിലെ തണുത്ത പാൽ കുടിക്കുന്നത് നിങ്ങളെ ദിവസം മുഴുവൻ നിങ്ങളിൽ ജലാംശം നിലനിർത്താൻ സഹായകം. എന്നാൽ ഉറങ്ങാൻ പോകും മുമ്പ് തണുത്ത പാൽ കുടിക്കുന്നത് ഒഴിവാക്കണം. ഇത് ദഹന പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇത് മുഖം ശുദ്ധിയാക്കാനുള്ള വസ്തുവായും അറിയപ്പെടുന്നു.

നിങ്ങൾക്ക് ഉത്തമം ചൂടുപാലോ തണുത്ത പാലോ?
പാൽ തർക്കമറ്റ സമീകൃത ആഹാരമാണ്. ഇത് പല രൂപത്തിൽ ഒന്നിൽ കൂടുതൽ തവണ കഴിക്കാം. രണ്ട് രൂപത്തിലുള്ളള പാലും അവയുടെതായ ഗുണങ്ങളുള്ളവയാണ്. എന്നിരുന്നാലും കാലാവസ്ഥയുടെ അനുയോജ്യത കൂടി പരജഗണിച്ചായിരിക്കണം ഇത് തെരഞ്ഞെടുക്കേണ്ടത്. നിങ്ങൾ പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസിനോട് അലർജിയുള്ളവർ അല്ലെന്ന് കൂടി ഉറപ്പുവരുത്തുക.
