Asianet News MalayalamAsianet News Malayalam

ആസ്ത്മ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത്...

എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന ഒരു രോ​ഗാവസ്ഥയാണ് ആസ്ത്മ. ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയിൽ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകൾ തീരെ ചെറിയ അളവിൽ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. 

How do you know if you have got asthma
Author
Trivandrum, First Published Nov 27, 2018, 12:55 PM IST

തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്തമയ്ക്കുള്ള പ്രധാനകാരണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്തമ വഷളാക്കാനിടയാക്കും. ചന്ദനത്തിരി, കൊതുകുതിരി, പെർഫ്യൂമുകൾ തുടങ്ങി മുഖത്തിടുന്ന പൗഡർവരെ ആസ്ത്മ നിയന്ത്രണത്തെ ബാധിച്ചേക്കാം.

ആസ്ത്മ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത്...

 നിർദേശിക്കപ്പെട്ട മരുന്നുകൾ ശരിയായ അളവിലും രീതിയിലും ഉപയോ​ഗിക്കുന്നതിലെ ക്യത്യനിഷ്ഠ ആസ്ത്മ രോ​ഗനിയന്ത്രണത്തിൽ സുപ്രധാനമാണ്. ഡോക്ടർമാരുടെ നിർദേശമില്ലാതെ തന്നെ സ്വയം മരുന്നുകളുടെ ഉപയോ​ഗത്തിൽ മാറ്റങ്ങൾ വരുത്തുന്നത് പലരും ചെയ്യാറുള്ള കാര്യമാണ്. ആസ്ത്മയുടെ കാര്യത്തിൽ പ്രത്യേകിച്ചും കടുത്ത ആസ്ത്മയുടെ കാര്യത്തിൽ ഇത് അപകടം ചെയ്യും. ആവശ്യമായ മരുന്നുകളെല്ലാം ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ പോലും അവ ശരിയായ രീതിയിൽ അല്ല ഉപയോ​ഗിക്കുന്നതെങ്കിൽ ചികിത്സ വിഷമകരമാകാം.

ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയിൽ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകൾ തീരെ ചെറിയ അളവിൽ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. ഒട്ടേറെ മരുന്നുകൾ ഇന്ന് ഇൻഹേലർ രൂപത്തിൽ ലഭ്യമാണ്. ഇൻഹെലർ എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് ഒാരോ രോ​ഗിയും മനസിലാക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ആസ്ത്മ മരുന്നുകൾ നിർത്തരുത്. 

 ആസ്ത്മ എങ്ങനെ കണ്ടു പിടിക്കാം...

 എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന ഒരു രോ​ഗാവസ്ഥയാണ് ആസ്ത്മ. പുകവലിയും വായുമലിനീകരണവുമൊക്കെ ഉണ്ടാക്കുന്ന ദീർഘകാല ശ്വാസതടസ്സരോ​ഗങ്ങൾ, ശ്വാസനാളികൾ സാധാരണയിൽ കവിഞ്ഞ് വലുതായി കഫം കെട്ടിക്കിടക്കുന്ന പ്രോങ്കിഎക്ലാസിസ്, ഈസ്നോഫിലുകൾ, ശ്വാസകോശ കലകളിൽ അടിഞ്ഞുണ്ടാകുന്ന ഈസ്നോഫിലിക് ന്യൂമോണിയ, ചിലയിനം ശ്വാസകോശ ചുരുക്കങ്ങൾ ഇവയൊക്കെ ആസ്ത്മയുടെതിന് സമാനമായ ലക്ഷണങ്ങളോടെ കണ്ടുവരാറുണ്ട്. 

 ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ...

  ആസ്തമയുള്ളവർ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ബീൻസ്,ക്യാബേജ്,സവാള, ഇഞ്ചി എന്നിവ നിർബന്ധമായും ഒഴിവാക്കണം. കടയിൽനിന്നു വാങ്ങുന്ന പാക്ക്ഡ് ഭക്ഷണപദാർഥങ്ങൾ കഴിക്കാതിരിക്കുക. ഇവ കേടാകാതിരിക്കാൻ ചേർക്കുന്ന കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും ആസ്തമയെ ത്വരിതപ്പെടുത്തും.

 ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങളിൽ കൃത്രിമമായ മധുരമാണ് ചേർക്കാറുള്ളത്.  വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. ആസ്തമയുള്ളവർ എണ്ണ പലഹാരങ്ങൾ പൂർണമായും ഒഴിവാക്കുക. 

ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാൽ ഉൽപ്പന്നങ്ങൾ ആസ്തമയുള്ളവർ  പൂർണമായും ഒഴിവാക്കുക. വിവിധതരം അച്ചാറുകൾ, നാരങ്ങ വെള്ള, വെെൻ, ഡ്രെെ ഫ്രൂട്ട്സ്, ചായ, കാപ്പി എന്നിവ ഒഴിവാക്കുക. എന്നാൽ ആസ്തമയുള്ളവർ  ദിവസവും ഒാരോ ആപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ​ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. മത്തങ്ങയുടെ കുരുവും സാൽമൺ മത്സ്യവും കഴിക്കുന്നത് ഏറെ നല്ലതാണ്. 

Follow Us:
Download App:
  • android
  • ios