1, തലച്ചോര്‍-
പ്രായമേറുമ്പോള്‍ ഓര്‍മ്മക്കുറവ് ഉണ്ടാകുന്നത് തടയാന്‍ മതിയായ വെള്ളംകുടി സഹായിക്കും. അതുപോലെ മദ്യപാനം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവര്‍ നല്ലതുപോലെ വെള്ളം കുടിച്ചാല്‍, അതുമൂലമുണ്ടാകുന്ന തലച്ചോറിന് ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ഒരു പരിധിവരെ കുറയും.
2, ഹൃദയം-
ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാല്‍, രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ നേരിയ വേഗക്കുറവ് അനുഭവപ്പെടും. ഇത് പേശികളിലേക്ക് ഓക്‌സിജന്‍ എത്തുന്നതിനും കാലതാമസമുണ്ടാക്കും. എന്നാല്‍ മതിയായ അളവില്‍ വെള്ളം കുടിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ല.
3, കോശം-
കോശങ്ങള്‍ പുതുക്കുന്നതിന് ജലം അനിവാര്യമാണ്.
4, ചര്‍മ്മം-
പ്രായം കൂടുമ്പോള്‍ ചര്‍മ്മത്തിനു ചുളിവ് ഉണ്ടാകുന്നത് തടയാന്‍ മതിയായ വെള്ളംകുടി മൂലം സാധിക്കും. കൂടാതെ ചര്‍മ്മത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാനും ഇതു സഹായിക്കും. ശരീരം വിയര്‍ത്താല്‍ മാത്രമെ ത്വക്ക് വഴി മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയുള്ളു. ഇതിന് ആവശ്യത്തിന് വെള്ളം കുടിക്കണം.
5, ചുവന്ന രക്താണുക്കള്‍-
ചുവന്ന രക്താണുക്കളാണ് ഓക്‌സിജന്‍ വഹിക്കുന്നത്. നന്നായി വെള്ളം കുടിച്ചെങ്കില്‍ മാത്രമെ ഓക്‌സിജന്‍ പേശികളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം കാര്യക്ഷമമാകുകയുള്ളു.
6, വൃക്കയും കരളും-
ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നതു വൃക്കയും കരളും വഴിയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ വെള്ളം കുടി സഹായിക്കുന്നു.
7, അസ്ഥി-
അസ്ഥികളുടെ ആരോഗ്യത്തിന് വെള്ളംകുടി പ്രധാനമാണ്. ജോയിന്റിന് നല്ല വഴക്കം ലഭിക്കുന്നതിന് മതിയായ വെള്ളം ശരീരത്തില്‍ എത്തേണ്ടത് പ്രധാനമാണ്.
