കുട്ടികളുടെ ആരോഗ്യവും അവര്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്.
കുട്ടികളുടെ ആരോഗ്യവും അവര് കഴിക്കുന്ന ഭക്ഷണവും തമ്മില് ബന്ധമുണ്ട്. കുട്ടികള്ക്ക് കൊടുക്കാവുന്ന നല്ല ഭക്ഷണവും മോശം ഭക്ഷണവും തിരിച്ചറിയേണ്ടത് അമ്മമാരുടെ കടമയാണ്. ജങ്ക് ഫുഡുകളായ പിസ്, സാന്വിച്ച്, കെഎഫ്സി ഭക്ഷണങ്ങള് കുട്ടികള്ക്ക് അധികം കൊടുക്കാതിരിക്കുന്നതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്.
കാലറി കൂടിയ ജങ്ക് ഫുഡ് കൂടുതലായി കഴിക്കുന്നതുമൂലം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയായതായി പഠനറിപ്പോര്ട്ട്. കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസർച്ച് ഫൗണ്ടേഷനാണ് തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഭക്ഷണ ശീലം സംബന്ധിച്ചാണ് പഠനം നടത്തിയത്. ജങ്ക് ഫുഡ് അധികം കഴിക്കുന്നവരില് കൊളസ്ട്രോള് മുതല് ക്യാന്സര് വരെ വരാനുളള സാധ്യതയും ഉണ്ട്.

