നിങ്ങൾ വ്യായാമം കഴിഞ്ഞ് ഉടനെ കുളിക്കാറുണ്ടോ. എങ്കിൽ ഇനി അത് വേണ്ട. വ്യായാമം കഴിഞ്ഞ് ശരീരത്തിലെ വിയർപ്പ് മാറിയ ശേഷം മാത്രമേ കുളിക്കാവൂ. വ്യായാമം കഴിഞ്ഞ് 20 മിനിറ്റെങ്കിലും വിശ്രമിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരം വല്ലാതെ ചൂടായിരിക്കുന്ന സമയത്ത് ഒരിക്കലും കുളിക്കാന്‍ പാടില്ല.
വ്യായാമം ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ചിലർ ജിമ്മിൽ പോകും, ചിലർ യോഗയ്ക്ക് പോകും, ചിലർ ഓടാനും നടക്കാനും പോകും പലരീതിയിൽ വ്യായാമം ചെയ്യുന്നവരുണ്ട്. വ്യായാമം കഴിഞ്ഞ് ഉടനെ കുളിക്കാമോ എന്നത് മിക്കവരുടെയും സംശയമാണ്. വ്യായാമം കഴിഞ്ഞ് വിയർപ്പോടെ ഉടനെ കുളിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. അത് അത്ര നല്ല ശീലമല്ലയെന്ന് മനസിലാക്കുക.
വ്യായാമം കഴിഞ്ഞ് ശരീരത്തിലെ വിയർപ്പ് മാറിയ ശേഷം മാത്രമേ കുളിക്കാവൂ. വ്യായാമം കഴിഞ്ഞ് 20 മിനിറ്റെങ്കിലും വിശ്രമിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വ്യായാമം കഴിഞ്ഞ് ഉടനെ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും അത്ര നല്ലശീലമല്ല. ശരീരം വല്ലാതെ ചൂടായിരിക്കുന്ന സമയത്ത് ഒരിക്കലും കുളിക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെയാണ് പുറത്തു പോയി വന്നാലും ഉടനെ പോയി കുളിക്കരുതെന്ന് പറയുന്നത്.
വര്‍ക്ക് ഔട്ട് ചെയ്ത ശേഷം ശരീരം സാധാരണ ഊഷ്മാവിലേക്കു മടങ്ങി വരുന്നതു വരെ കാക്കണം. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് കൂടുക സ്വാഭാവികമാണ്. ഇത് സാധാരണനിലയിലെത്താനും വിശ്രമം ആവശ്യമാണ്. ശരീരം സാധാരണനിലയിലാകാൻ 20 മിനിറ്റെങ്കിലും കാത്തിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അത് പോലെ തന്നെയാണ് പുറത്ത് പോയി വന്നശേഷം വീട്ടിലെത്തി കഴിഞ്ഞാൽ ഉടനെ വെള്ളം കുടിക്കരുത്. വീട്ടിലെത്തി 10 മിനിറ്റെങ്കിലും കഴിഞ്ഞേ വെള്ളം കുടിക്കാവൂ.
